മുംബൈക്കും രാജസ്ഥാനും പ്ലേ ഓഫിലെത്താന്‍ ആര്‍സിബി വെറുതെ തോറ്റാല്‍ മാത്രം പോരാ; അറിയാം ഈ കണക്കുകള്‍

നാളെ മുംബൈയും ആര്‍സിബിയും തോറ്റാല്‍ മാത്രമെ രാജസ്ഥാന് പ്രതീക്ഷക്ക് വകയുള്ളഉ. നെറ്റ് റണ്‍ റേറ്റില്‍ നിലവില്‍ മുംബൈയെക്കാള്‍ ബഹുദൂരം മുന്നിലാണ് ആര്‍സിബി. അതിനാല്‍ തന്നെ നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 81 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയമെങ്കിലും നേടിയാലെ മുംബൈ ഇന്ത്യന്‍സിന് നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്ക് മുന്നിലെത്താനാവു.

Mumbai Indians and Rajasthan Royals Play Offs qualification if GT beat RCB explained gkc

ബാംഗ്ലൂര്‍: ഐപിഎല്ലിലെ സൂപ്പര്‍ സണ്‍ഡേയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാളെ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാണ്. മത്സരഫലം മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമെല്ലാം ഒരുപോലെ നിര്‍ണായകമാണ്. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ലഖ്നൗ കൊല്‍ക്കത്തയെയും ചെന്നൈ ഡല്‍ഹിയെയും തോല്‍പ്പിച്ചാല്‍ ഇരു ടീമുകളും 17 പോയന്‍റുമായി പ്ലേ ഓഫിലെത്തും.

പിന്നീട് പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കുക നാളത്തെ പോരാട്ടങ്ങളായിരിക്കും. ആദ്യ മത്സരത്തില്‍ മുംബൈ ഹൈദരാബാദിനെ തോല്‍പ്പിച്ചാലും അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. കാരണം നാളെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ആര്‍സിബി ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ പിന്നിലുള്ള മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവും. ഒപ്പം രാജസ്ഥാന്‍ റോയല്‍സും കൂടെ പുറത്താവും.

നാളെ മുംബൈയും ആര്‍സിബിയും തോറ്റാല്‍ മാത്രമെ രാജസ്ഥാന് പ്രതീക്ഷക്ക് വകയുള്ളു. നെറ്റ് റണ്‍ റേറ്റില്‍ നിലവില്‍ മുംബൈയെക്കാള്‍ ബഹുദൂരം മുന്നിലാണ് ആര്‍സിബി. അതിനാല്‍ തന്നെ നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 81 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയമെങ്കിലും നേടിയാലെ മുംബൈ ഇന്ത്യന്‍സിന് നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്ക് മുന്നിലെത്താനാവു.

അതുപോലെ ഹൈദരാബാദിനെ മുംബൈ തോല്‍പ്പിച്ചാല്‍ ആര്‍സിബിക്ക് ഗുജറാത്തിനെ തോല്‍പ്പിക്കാതെ പ്ലേ ഓഫിലെത്താനാവില്ല. എന്നാല്‍ ഹൈദരാബാദിനോട് മുംബൈ തോല്‍ക്കുകയും ആര്‍സിബി അവസാന മത്സരത്തില്‍ അഞ്ച് റണ്‍സില്‍ കുറഞ്ഞ മാര്‍ജിന് ഗുജറാത്തിനോട് തോല്‍ക്കുകയും ചെയ്താലും ആര്‍സിബിക്ക് പ്ലേ ഓഫിലെത്താം. ആദ്യ മത്സരത്തില്‍ മുംബൈ തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ആര്‍സിബിയെ ഗുജറാത്ത് അഞ്ച് റണ്‍സില്‍ കൂടുതല്‍ വിജയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്തും.

ഇന്ന് നടക്കുന്ന കൊല്‍ക്കത്ത-ലഖ്നൗ മത്സരത്തില്‍ ലഖ്നൗവിനെ കുറഞ്ഞത്103 റണ്‍സിനെങ്കിലും തോല്‍പ്പിക്കാനായില്ലെങ്കില്‍ 14 പോയന്‍റ് നേടിയാലും നെറ്റ് റണ്‍റേറ്റില്‍ പിന്നിലായതിനാല്‍ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താവും. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ചെന്നൈ 10 റണ്‍സിനെങ്കിലും ഡ‍ല്‍ഹിയെ തോല്‍പ്പിച്ചാല്‍ അവര്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തും. ചെന്നൈയെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാന്‍ ലഖ്നൗവിന് 28 റണ്‍സിന്‍റെ മാര്‍ജിലെങ്കിലും കൊല്‍ക്കത്തയെ തോല്‍പ്പിക്കണം.

രണ്ട് സിക്സ് അടിച്ചല്ലോ, അപ്പോള്‍ അടുത്ത സീസണിലും ടീമില്‍ ഉറപ്പായി, പരാഗിനെ വെറുതെ വിടാതെ ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios