ഈയൊരു റെക്കോര്‍ഡ് വേണ്ടായിരുന്നു! ഐപിഎല്ലിലെ മോശം നേട്ടങ്ങളുടെ പട്ടികയില്‍ കൊല്‍ക്കത്തയും
തകര്‍ച്ചയ്ക്ക് ശേഷം മോശം റെക്കോര്‍ഡ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത. സീസണില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ പാഴാക്കിയ രണ്ടാമത്തെ ടീമായിരിക്കുകയാണ് കൊല്‍ക്കത്ത.
ദില്ലി: ഈ ഐപിഎല്ലില്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ് പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹിക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 127ന് എല്ലാവരും പുറത്തായിരുന്നു. ജേസണ്‍ റോയ് (39 പന്തില്‍ 43), ആന്ദ്രേ റസ്സല്‍ (31 പന്തില്‍ 38) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയത്. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇശാന്ത് ശര്‍മ, ആന്റിച്ച് നോര്‍ക്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.
തകര്‍ച്ചയ്ക്ക് ശേഷം മോശം റെക്കോര്‍ഡ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത. സീസണില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ പാഴാക്കിയ രണ്ടാമത്തെ ടീമായിരിക്കുകയാണ് കൊല്‍ക്കത്ത. ഇന്ന് കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സില്‍ 67 ഡോട്ട് ബോളുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പഞ്ചാബാണ് ഒന്നാമത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 74 പന്തുകളാണ് പഞ്ചാബ് കിംഗ്‌സ് പാഴാക്കിയത്.
മൂന്നാം സ്ഥാനവും പഞ്ചാബിന് തന്നെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 65 പന്തുകളില്‍ പഞ്ചാബിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. നാലാം സ്ഥാനത്ത് ഹൈദരാബാദാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 61 പന്തുകള്‍ ഹൈദരാബാദ് നഷ്ടമാക്കി.
കൊല്‍ക്കത്തയെ പിടിച്ചുകെട്ടി ഡല്‍ഹി ബൗളര്‍മാര്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ(4 പന്തില്‍ 4) രണ്ടാം ഓവറിലെ അവസാന പന്തില്‍ മുകേഷ് കുമാര്‍, ലളിത് യാദവിന്റെ കൈകളില്‍ എത്തിച്ചു. ഒരോവറിന്റെ ഇടവേളയില്‍ വെങ്കടേഷ് അയ്യര്‍ രണ്ട് പന്തില്‍ പൂജ്യം റണ്‍സുമായി ആന്റിച്ച് നോര്‍ക്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ കളിക്കാനിറങ്ങിയ ഇഷാന്ത് ശര്‍മ്മ ക്യാപ്റ്റന്‍ നിതീഷ് റാണയെ(7 പന്തില്‍ 4) മുകേഷ് കുമാറിന്റെ കൈകളിലെത്തിച്ചതോടെ കൊല്‍ക്കത്ത 5.2 ഓവറില്‍ 32-3 എന്ന നിലയില്‍ പ്രതിരോധത്തിലായി.
വൈകാതെ തന്നെ മന്‍ദീപ് സിംഗിനെ(11 പന്തില്‍ 12) അക്സര്‍ പട്ടേല്‍ ബൗള്‍ഡാക്കുകയും വെടിക്കെട്ട് വീരന്‍ റിങ്കു സിംഗിനെ(8 പന്തില്‍ 6) അക്സര്‍, ലളിത് യാദവിന്റെ കൈകളില്‍ എത്തിക്കുകയും ചെയ്തു. പിന്നാലെ സുനില്‍ നരെയ്ന്‍ 6 പന്തില്‍ 4 റണ്‍സുമായി ഇഷാന്തിന് കീഴടങ്ങി. ഒരുവേള ജീവന്‍ കിട്ടിയ ഓപ്പണര്‍ ജേസന്‍ റോയി(39 പന്തില്‍ 43) കുല്‍ദീപ് യാദവിന്റെ പന്തില്‍ പുറത്തായതോടെ കെകെആര്‍ പാടുപെട്ടു. തൊട്ടടുത്ത ബോളില്‍ അനുകുല്‍ റോയി ഗോള്‍ഡന്‍ ഡക്കായി. 16-ാം ഓവറില്‍ ഉമേഷ് യാദവിനെ(5 പന്തില്‍ 3) നോര്‍ക്യ മടക്കി. മുകേഷ് കുമാറിന്റെ 20-ാം ഓവറില്‍ ആന്ദ്രേ റസല്‍ ഹാട്രിക് സിക്സ് നേടിയെങ്കിലും അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി(6 പന്തില്‍ 1) റണ്ണൗട്ടായി.
പറന്നെറിഞ്ഞ് കുറ്റി പിഴുതു, സിആര്‍7 സ്റ്റൈലില്‍ മുഹമ്മദ് സിറാജിന്‍റെ ആഘോഷം- വീഡിയോ വൈറല്‍