ഡേവിഡിനെയും ഗ്രീനിനെയും വരച്ച വരയില്‍ നിര്‍ത്തി മൊഹ്സിന്‍ ഖാന്‍, ഗംഭീര തിരിച്ചുവരവെന്ന് ആരാധകര്‍
രാജസ്ഥാന്‍ റോയല്‍സിനെതിരെ അവസാന ഓവറില്‍ 17 റണ്‍സ് വിജയലക്ഷ്യം ജേസണ്‍ ഹോള്‍ഡറുടെ ആദ്യ മൂന്ന് പന്തും സിക്സിന് തൂക്കി അനായാസം അടിച്ച ടിം ഡേവിഡും മറ്റൊരു ബിഗ് ഹിറ്ററായ കാമറൂണ്‍ ഗ്രീനും ക്രീസിലുള്ളപ്പോള്‍ മുംബൈക്ക് അനായാസം മറികടക്കാവുന്ന ലക്ഷ്യം. എന്നാല്‍ പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തി മൊഹസ്ന്‍ ഖാനെറിഞ്ഞ അവസാന ഓവറില്‍ ഡേവിഡിനും ഗ്രീനിനും കൂടി നേടാനായത് വെറും അഞ്ചു റണ്‍സ്.
ലഖ്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ലഖ്നൗവിന് വിജയം സമ്മാനിച്ചത് മൊഹ്സിന്‍ ഖാന്‍റെ അവിശ്വസനീയ അവസാന ഓവറായിരുന്നു. കാമറൂണ്‍ ഗ്രീനിനെയും ടിം ഡേവിഡിനെയും പോലെ എതിരാളികള്‍ ഭയക്കുന്ന ലോക ക്രിക്കറ്റിലെ രണ്ട് ബിഗ് ഹിറ്റര്‍മാര്‍ ക്രീസിലുണ്ടായിട്ടും മൊഹ്സിന്‍ എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സടിച്ചെടുക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. ലഖ്നൗവിലെ സ്ലോ പിച്ചില്‍ അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 30 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്ത് സിക്സിന് തൂക്കിയ ടിം ഡേവിഡ് മുംബൈക്ക് പ്രതീക്ഷ നല്‍കി. നാലാം പന്ത് നോ ബോളായതിന് പുറമെ ബൈ ആയി ബൗണ്ടറി കൂടി കിട്ടിയതോടെ മുംബൈയുടെ അക്കൗണ്ടില്‍ അഞ്ച് റണ്‍സ് കൂടി എത്തി. ഓവറിലെ അവസാന പന്തില്‍ വീണ്ടും ഡേവിഡിന്‍റെ സിക്സ്. മുംബൈ വിജയത്തിന് അടുത്ത്. നവീന്‍ ഉള്‍ ഹഖിന്‍റെ ഓവറില്‍ 19 റണ്‍സടിച്ചതോടെ അവസാന ഓവറില്‍ മുംബൈയുടെ ലക്ഷ്യം വെറും 11 റണ്‍സ്.
രാജസ്ഥാന്‍ റോയല്‍സിനെതിരെ അവസാന ഓവറില്‍ 17 റണ്‍സ് വിജയലക്ഷ്യം ജേസണ്‍ ഹോള്‍ഡറുടെ ആദ്യ മൂന്ന് പന്തും സിക്സിന് തൂക്കി അനായാസം അടിച്ച ടിം ഡേവിഡും മറ്റൊരു ബിഗ് ഹിറ്ററായ കാമറൂണ്‍ ഗ്രീനും ക്രീസിലുള്ളപ്പോള്‍ മുംബൈക്ക് അനായാസം മറികടക്കാവുന്ന ലക്ഷ്യം. എന്നാല്‍ പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തി മൊഹസ്ന്‍ ഖാനെറിഞ്ഞ അവസാന ഓവറില്‍ ഡേവിഡിനും ഗ്രീനിനും കൂടി നേടാനായത് വെറും അഞ്ചു റണ്‍സ്.
പഞ്ചാബിന് ഇന്ന് ഡല്‍ഹി ചാലഞ്ച്; ഡല്‍ഹി ജയിച്ചാല്‍ രാജസ്ഥാനും പ്രതീക്ഷ
പവര്‍ ഹിറ്റര്‍മാരായ രണ്ടുപേരേയും യോര്‍ക്കറുകളും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തുകൊളും കൊണ്ട് അനങ്ങാന്‍ പോലും വിടാതെ വരച്ച വരയില്‍ നിര്‍ത്തിയാണ് മൊഹ്സിന്‍ ലഖ്നൗവിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ ഗ്രീനിന് കഴിഞ്ഞില്ല. രണ്ടാം പന്തില്‍ സിംഗിള്‍, മൂന്നാം പന്തില്‍ ടിം ഡേവിഡില്‍ നിന്ന് സിക്സ് പ്രതിക്ഷിച്ച മുംബൈയെ ഞെട്ടിച്ച് വീണ്ടും മൊഹ്സിന്‍റെ പന്ത്. ഓഫ് സ്റ്റംപില്‍ പിച്ച് ചെയ്ത ഫുള്‍ ലെങ്ത് പന്തില്‍ ഡേവിഡിന് നേടാനായത് ഒരു റണ്‍സ് മാത്രം. നിര്‍മായക നാലാം പന്തില്‍ ഗ്രീനിനെതിരെ മറ്റൊരു യോര്‍ക്കര്‍. റണ്ണില്ല. ഇതോടെ ജയത്തിലേക്ക് രണ്ട് പന്തില്‍ ഒമ്പത് റണ്‍സായി മുംബൈയുടെ ലക്ഷ്യം. അഞ്ചാം പന്തില്‍ വീണ്ടും സിംഗിള്‍. ആറാം പന്തില്‍ രണ്ട് റണ്‍സും.
മൊഹ്സിന്‍റെ ബൗളിംഗിനൊപ്പം ക്രനാല്‍ പാണ്ഡ്യയുടെയ ക്യാപ്റ്റന്‍സിക്ക് കൂടി അര്‍ഹതപ്പെട്ടതാണ് ഈ ജയം. വലിയ ബൗണ്ടറിയുള്ള ലെഗ് സൈഡില്‍ ഫീല്‍ഡര്‍മാരെ നിരത്തി ലെഗ് സ്റ്റംപില്‍ മാത്രം പന്തെറിഞ്ഞ ക്രുനാലിന്‍റെ തന്ത്രവും മത്സരത്തില്‍ നിര്‍ണായകമായിരുന്നു.