കളിക്കിടെ ചൂടായതിന് സഹതാരത്തോട് മാപ്പു പറഞ്ഞ് മുഹമ്മദ് സിറാജ്-വീഡിയോ

എന്നാല്‍ ലോംഗ് ഓണില്‍ ഫീല്‍ഡറുടെ കൈയിലേക്ക് പോയ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ അനുവദിച്ചത് സിറാജിനെ ദേഷ്യം പിടിപ്പിച്ചു. ഇതിന് പുറമെയാണ് ലോംറോറിന്‍റെ ത്രോ വൈഡ‍ായി വന്നത്. ഇതോടെ പന്തച് സ്വീകിരച്ച് ബെയില്‍സിളക്കിയ സിറാജ് ലോംറോറിന് രോഷം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.

Mohammed Siraj make up with Mahipal Lomror after his outburst gkc

ബെംഗലൂരു: ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് വിജയച്ചിരി ചിരിച്ചത്. റോയല്‍സിന് ജയിക്കാന്‍ രണ്ടോവറില്‍ 33 റണ്‍സ് വേണ്ട ഘട്ടത്തിലാണ് മത്സരത്തില്‍ ആര്‍സിബിയുടെ ഏറ്റവും മികച്ച ബൗളറായ മുഹമ്മദ് സിറാജ് പന്തെറിയാനെത്തിയത്. ആര്‍ അശ്വിനും ധ്രുവ് ജുറെലുമായിരുന്നു ഈ സമയം ക്രീസില്‍.

ആദ്യ നാലു പന്തില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത സിറാജിനെതിരെ ധ്രു ജുറെല്‍ അഞ്ചാം പന്തില്‍ സിക്സര്‍ നേടി. ഇതോടെ റോയല്‍സിന് ജയപ്രതീക്ഷയായി. സിറാജിന്‍റെ ഓവറിലെ അവസാന പന്ത് ലോംഗ് ഓണിലേക്ക് അടിച്ച ജൂറെല്‍ രണ്ട് റണ്‍സ് ഓടിയെടുത്തിരുന്നു. പന്തെടുത്ത് ത്രോ ചെയ്ത മഹിപാല്‍ ലോംറോറിന്‍റെ ത്രോയില്‍ അശ്വിന്‍ റണ്ണൗട്ടാവേണ്ടതായിരുന്നെങ്കിലും വൈഡ് ത്രോ സ്വീകരിച്ച സിറാജ് ബെയ്ല്‍സിളക്കും മുമ്പ് കാലു കൊണ്ട് സ്റ്റംപിളകിയിരുന്നു.

'രഹാനെയെ കണ്ടെങ്കിലും രാഹുല്‍ പഠിച്ചെങ്കില്‍', വിമര്‍ശനവുമായി മുന്‍ താരം

എന്നാല്‍ ലോംഗ് ഓണില്‍ ഫീല്‍ഡറുടെ കൈയിലേക്ക് പോയ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ അനുവദിച്ചത് സിറാജിനെ ദേഷ്യം പിടിപ്പിച്ചു. ഇതിന് പുറമെയാണ് ലോംറോറിന്‍റെ ത്രോ വൈഡ‍ായി വന്നത്. ഇതോടെ പന്തച് സ്വീകിരച്ച് ബെയില്‍സിളക്കിയ സിറാജ് ലോംറോറിന് രോഷം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.

എന്നാല്‍ അത് അപ്പോഴത്തെ ആവേശത്തില്‍ ചെയ്തതാണെന്നും സംഭവിച്ചു പോയതിന്‍റെ പേരില്‍ ലോംറോറിനോട് താന്‍ രണ്ടുവട്ടം മാപ്പു പറഞ്ഞുവെന്നും സിറാജ് ആര്‍സിബിയുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. എനിക്ക് അപ്പോള്‍ ശരിക്കും ദേഷ്യം വന്നു.  അതുകൊണ്ട് ചെയ്തുപോയതാണ്. കളി കഴിഞ്ഞതോടെ ഞാനത് അവിടെ വിട്ടു. കളിക്കളത്തിന് പുറത്ത് ഞാന്‍ അക്രമണോത്സുകത പുറത്തെടുക്കാറില്ല. മത്സരശേഷം എല്ലാം പറഞ്ഞ് പരിഹരിച്ചുവെന്നും സിറാജ് പറഞ്ഞു. അതൊന്നും കുഴപ്പമില്ലെന്നും വലിയ മത്സരങ്ങളില്‍ ഇത്തരം ചെറിയ കാര്യങ്ങളൊക്കെ സംഭവിക്കുമെന്നും ആയിരുന്നു ലോംറോറിന്‍റെ മറുപടി.

Latest Videos
Follow Us:
Download App:
  • android
  • ios