ടി20 ലോകകപ്പില്‍ കോലി പാകിസ്ഥാനെതിരെ നേടിയത് പോലെ! ഐപിഎല്‍ ഫൈനലിലെ റായുഡുവിന്റെ സിക്‌സിനെ പുകഴ്ത്തി കൈഫ്

ടൂര്‍ണമെന്റിലെ ഷോട്ടെന്നാണ് കൈഫ് വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ വിരാട് കോലി പാക്കിസ്ഥാനെതിരെ നേടിയ സിക്‌സിന് സമാനമാണെന്നും കൈഫ് പറയുന്നു.

Mohammad Kaif compares rayudu's six with kohli who played against pakistan saa

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ജയിപ്പിക്കുന്നതില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത താരമാണ് അമ്പാട്ടി റായുഡു. കരിയറിലെ തന്റെ അവസാന മത്സരത്തില്‍ എട്ട് പന്തുകള്‍ മാത്രാണ് റായുഡു നേരിട്ടത്. എന്നാല്‍ വിലപ്പെട്ട 19 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ റായുഡുവിനായി. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു റായുഡുവിന്റെ ഇന്നിംഗ്‌സ്. ടൂര്‍ണമെന്റിലുടനീളം മനോഹരമായി പന്തെറിഞ്ഞ മോഹിത് ശര്‍മക്കെതിരായാണ് റായുഡു ബൗണ്ടറികള്‍ പായിച്ചത്. 

റായുഡുവിന്റെ സിക്‌സിനെ പ്രകീര്‍ത്തിക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ടൂര്‍ണമെന്റിലെ ഷോട്ടെന്നാണ് കൈഫ് വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ വിരാട് കോലി പാക്കിസ്ഥാനെതിരെ നേടിയ സിക്‌സിന് സമാനമാണെന്നും കൈഫ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഷോട്ടായിരുന്നു റായുഡുവിന്റേത്. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ കോലി നേടിയ സിക്‌സിന് സമാനമായിരുന്നു ഷോട്ട്. നേടിയത് ചെറിയ സ്‌കോറെങ്കില്‍ പോലും റായുഡുവിന്റെ ഇന്നിംഗ്‌സ് പ്രാധാന്യമുണ്ടായിരുന്നു. വിജയത്തിലൂടെ റായുഡുവിന് മികച്ച രീതിയില്‍ കരിയര്‍ അവസാനിപ്പിക്കാനും സാധിച്ചു.'' കൈഫ് പറഞ്ഞു.

മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവരില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിടെ മഴയെത്തി. ഇതോടെ ചെന്നൈയുടെ വിജയക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിക്കപ്പെട്ടു.

മെസിയെ ബാഴ്‌സയില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സാവി

അവസാന രണ്ട് പന്തുകളിലാണ് ചെന്നൈ ജയം പിടിച്ചത്. മോഹിത്തിന്റെ അവസാന രണ്ട് പന്തുകള്‍ രവീന്ദ്ര ജഡേജ സിക്‌സും ഫോറും പായിക്കുകയായിരുന്നു. ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios