50 ലക്ഷം പലവട്ടം മുതലായി; മുംബൈ ഇന്ത്യന്‍സിന് ലോട്ടറിയായി പീയുഷ് ചൗള, കണക്കുകള്‍ അമ്പരപ്പിക്കുന്നത്

വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ചൗള രണ്ട് വിക്കറ്റ് പ്രകടനം പുറത്തെടുത്തു

MI vs RR Data shows 50 Lakhs cost Piyush Chawla worth for Mumbai Indians in IPL 2023 jje

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് 50 ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കിയ താരമാണ് വെറ്ററന്‍ സ്‌പിന്നര്‍ പീയുഷ് ചൗള. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഈ മുപ്പത്തിനാലുകാരന്‍ ഐപിഎല്‍ 2023ല്‍ പുറത്തെടുക്കുന്നത്. സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ ചൗള 13 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ചൗള രണ്ട് വിക്കറ്റ് പ്രകടനം പുറത്തെടുത്തു. 

വാംഖഡെ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സെടുത്തു. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചപ്പോള്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കി. 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം യശസ്വി ജയ്‌സ്വാള്‍ 124 റണ്‍സ് നേടി. 18 നേടിയ ബട്‌ലറും 14 സ്വന്തമാക്കിയ സഞ്ജുവും 11 നേടിയ ഹോള്‍ഡറും മാത്രമാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍. മുംബൈ ഇന്ത്യന്‍സിനായി അര്‍ഷാദ് ഖാന്‍ മൂന്നും പീയുഷ് ചൗള രണ്ടും ജോഫ്ര ആര്‍ച്ചറും റിലി മെരിഡിത്തും ഓരോ വിക്കറ്റും നേടി.

ഐപിഎല്‍ 2023ല്‍ 4-0-26-0, 4-0-33-1, 4-0-22-3, 4-0-19-1, 4-0-43-2, 3-0-15-2, 4-0-34-2, 4-0-34-2 എന്നിങ്ങനെയാണ് പീയുഷ് ചൗളയുടെ ബൗളിംഗ് പ്രകടനം. സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ അഞ്ചാമതുണ്ട് ചൗള. 31 ഓവറുകള്‍ താരം എറിഞ്ഞപ്പോള്‍ 17.38 ശരാശരിയിലാണ് 13 വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ഐപിഎല്‍ 2022 സീസണിലെ മെഗാ താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്ന താരമായിരുന്നു പീയുഷ് ചൗള. എന്നാല്‍ ആ സീസണില്‍ കമന്‍റേറ്ററുടെ കുപ്പായത്തില്‍ ഐപിഎല്ലില്‍ സജീവമായി. 2023ലെ മിനി താരലേലം വന്നപ്പോള്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്ക് ചൗളയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ അഞ്ചാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് പീയുഷ് ചൗള. മുംബൈ ഇന്ത്യന്‍സിന് പുറമെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനുമായി 173 മത്സരങ്ങള്‍ കളിച്ച ചൗള 170 പേരെ പുറത്താക്കി. 

Read more: 62 പന്തില്‍ 124! വാംഖഡെയില്‍ ജയ്‌സ്വാള്‍ തീ, രാജസ്ഥാന്‍ റോയല്‍സിന് 212 റണ്‍സ്; നിരാശനാക്കി സഞ്ജു
 

Latest Videos
Follow Us:
Download App:
  • android
  • ios