നിർണായക പോരിൽ കനത്ത തിരിച്ചടി നേരിട്ട് മുംബൈ ഇന്ത്യൻസ്; വംഖഡയെ നിരാശപ്പെടുത്തിയ തീരുമാനം പ്രഖ്യാപിച്ച് ഹാർദിക്
ചേസ് ചെയ്ത് ജയിക്കുന്നതിനെ മുംബൈയുടെ കരുത്തിനെ തടഞ്ഞിടാൻ ടോസ് നേട്ടത്തിലൂടെ ഹാർദിക്കിന് സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റങ്ങളുമില്ലാതെയാണ് ഗുജറാത്തും മുംബൈയും ഇറങ്ങുന്നത്.
മുംബൈ: വാംഖഡെയിൽ നിർണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് ടോസ് നഷ്ടം. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. ചേസ് ചെയ്ത് ജയിക്കുന്നതിനെ മുംബൈയുടെ കരുത്തിനെ തടഞ്ഞിടാൻ ടോസ് നേട്ടത്തിലൂടെ ഹാർദിക്കിന് സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റങ്ങളുമില്ലാതെയാണ് ഗുജറാത്തും മുംബൈയും ഇറങ്ങുന്നത്.
മുംബൈ ഇന്ത്യൻസ്: Ishan Kishan(w), Rohit Sharma(c), Cameron Green, Suryakumar Yadav, Nehal Wadhera, Tim David, Chris Jordan, Vishnu Vinod, Piyush Chawla, Jason Behrendorff, Kumar Kartikeya
ഗുജറാത്ത് ടൈറ്റൻസ് (Playing XI): Wriddhiman Saha(w), Vijay Shankar, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar, Mohit Sharma, Rashid Khan, Mohammed Shami, Alzarri Joseph, Noor Ahmad
മുംബൈയുടെ കളരിയിൽ അടിയുംതടയും പഠിച്ച ഹാർദിക് പാണ്ഡ്യക്ക് കീഴിൽ ഗുജറാത്ത് ഏറ്റവും സ്ഥിരതയുള്ള ടീമായിക്കഴിഞ്ഞു. ഓപ്പണര്‍ ശുഭ്‌മാൻ ഗില്ലും വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലറും നയിക്കുന്ന ബാറ്റിംഗ് നിരയ്ക്കും പേസര്‍ മുഹമ്മദ് ഷമിയും വിസ്‌മയ സ്‌പിന്നര്‍ റാഷിദ് ഖാനും നയിക്കുന്ന ബൗളിംഗ് നിരയ്ക്കുമൊപ്പം ഹാർദിക്കിന്‍റെ ഓൾറൗണ്ട് മികവ് കൂടിയാവുമ്പോൾ ഗുജറാത്തിന് ആശങ്കയൊന്നുമില്ല. സീസണിലെ 11 കളിയില്‍ ഗില്‍ 469 റണ്‍സ് നേടിക്കഴിഞ്ഞു. ഇത്രതന്നെ മത്സരങ്ങളില്‍ 19 വീതം വിക്കറ്റുമായി ഷമിയും റാഷിദും മിന്നും ഫോമിലാണ്. ഇത്തവണ 10 കളിയില്‍ 277 റണ്‍സും മൂന്ന് വിക്കറ്റും ഹാര്‍ദിക്കിനുണ്ട്.
അഹമ്മദാബാദിലേറ്റ 55 റൺസ് തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. ഗുജറാത്തിന്‍റെ 207 റൺസ് പിന്തുടർന്ന മുംബൈയുടെ പോരാട്ടം 152ൽ അവസാനിക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റൺവരൾച്ച ആശങ്കയായി തുടരുന്നു. സൂര്യകുമാർ യാദവ് യഥാർഥ മികവിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. ബൗളിംഗ് നിരയുടെ സ്ഥിരതയില്ലായ്‌മ മുംബൈയെ വലയ്ക്കുന്നുണ്ട്. ജസ്‌പ്രീത് ബുമ്രക്ക് പിന്നാലെ ജോഫ്ര ആർച്ചർ കൂടി മടങ്ങിയതോടെ പേസ് നിരയുടെ മുനയൊടിഞ്ഞു. ബാക്കിയുള്ള മൂന്ന് കളിയും ജയിച്ച് പ്ലേ ഓഫിലെ സ്ഥാനം ആധികാരികമാക്കുകയാണ് മുംബൈയുടെ ലക്ഷ്യം.