ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും? ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയതായി റിപ്പോര്‍ട്ട്

ടെന്‍ഡര്‍ വാങ്ങാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഗ്ലേസര്‍ ഫാമിലിക്ക് പുറമെ, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായിരുന്ന സിവിസി പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് ടെന്‍ഡര്‍ ഡോക്കുമെന്റുകള്‍ വാങ്ങിയവരിലെ പ്രമുഖ വിദേശ ഗ്രൂപ്പുകള്‍.

Manchester United Owners Interested To Bid For Two New Franchise

മുംബൈ: പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ ഐപിഎല്ലില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി വരും. ഇതിലൊന്നിനെ മാഞ്ചസ്റ്റര്‍ യുനൈറ്റ്ഡ് ഗ്രൂപ്പ് സ്വന്തമാക്കാനുള്ള ശ്രമം ആരംഭിച്ചു. ടെന്‍ഡര്‍ വാങ്ങാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഗ്ലേസര്‍ ഫാമിലിക്ക് പുറമെ, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായിരുന്ന സിവിസി പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് ടെന്‍ഡര്‍ ഡോക്കുമെന്റുകള്‍ വാങ്ങിയവരിലെ പ്രമുഖ വിദേശ ഗ്രൂപ്പുകള്‍.

ടി20 ലോകകപ്പ്: 'ബാബര്‍ അസമിന് വ്യക്തമായ പദ്ധതികളില്ല'; രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് ക്യാപ്റ്റന്‍

വിദേശ ഗ്രൂപ്പുകള്‍ക്ക് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ ഒരു കമ്പനി സ്വന്തമായി ഉണ്ടായിരിക്കണം. ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയത് കൊണ്ടുമാത്രം അത് ഫ്രാഞ്ചൈസി വാങ്ങാനാണ് എന്ന് പറയാനാവില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. 

ടി20 ലോകകപ്പ്: രോഹിത് ശര്‍മ ഇന്ത്യയുടെ ക്യാപ്റ്റനാവേണ്ടത്! യുവതാരത്തിന്റെ പേര് പറഞ്ഞ് മുന്‍ ഇംഗ്ലീഷ് താരം

ഐടിടി ടെന്‍ഡര്‍ വാങ്ങുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 20 ആയിരുന്നു. അഹമ്മദാബാദ്, ലക്നൗ, ഗുവാഹട്ടി, കട്ടക്ക്, ഇന്‍ഡോര്‍, ധരംശാല എന്നീ നഗരങ്ങളുടെ പേരാണ് പുതിയ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് ഉയരുന്നത്. 10 ടീമുകളാണ് ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഉണ്ടാവുക.

ടി20 ലോകകപ്പ്: 'ഇന്ത്യക്ക് തന്നെയാണ് കൂടുതല്‍ സാധ്യത'; കാരണം വ്യക്തമാക്കി ഇന്‍സമാം ഉള്‍ ഹഖ്

ഈ മാസം 25 നോ അതിനടുത്തുള്ള ഏതെങ്കിലും ദിവസമോ പുതിയ രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയുള്ള ലേലം നടക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയില്‍ നിന്ന് ഇനിയും ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്. പുതിയ ടീമുകളുടെ വില ലേലത്തില്‍ 3000-3500 കോടി രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തല്‍.

Latest Videos
Follow Us:
Download App:
  • android
  • ios