പന്തെറിയാതിരുന്നത് രാഹുലും പുരാനും മാത്രം, ബൗളര്‍മാരില്‍ റെക്കോര്‍ഡിട്ട് ലഖ്നൗ

ഐപിഎല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീമില്‍ ഒമ്പത് പേര്‍ പന്തെറിയുന്നത്. 2016ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ഗുജറാത്ത് ലയണ്‍സ് മത്സരത്തിലാണ് ഇതിന് മുമ്പ് ഒമ്പത് ബൗളര്‍മാര്‍ പന്തെറിഞ്ഞത്.

Lucknow Super Giants equals IPL record for Most bowlers used by a team gkc

മൊഹാലി: ഐപിഎല്ലില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞതിന്‍റെ റെക്കോര്‍ഡിട്ട് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലാണ് ഒമ്പത് ബൗളര്‍മാരെ ഉപയോഗിച്ചതിലൂടെ ലഖ്നൗ ഐപിഎല്‍ റെക്കോര്‍ഡിനൊപ്പമെത്തിയത്. വിക്കറ്റ് കീപ്പറായ നിക്കോളാസ് പുരാനും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മാത്രമാണ് ലഖ്നൗ നിരയില്‍ പന്തെറിയാതിരുന്ന രണ്ടേ രണ്ടുപേര്‍.

ഐപിഎല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീമില്‍ ഒമ്പത് പേര്‍ പന്തെറിയുന്നത്. 2016ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ഗുജറാത്ത് ലയണ്‍സ് മത്സരത്തിലാണ് ഇതിന് മുമ്പ് ഒമ്പത് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. മാര്‍ക്കസ് സ്റ്റോയ്നിസാണ് ഗുജറാത്തിനായ ഇന്നലെ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. തന്‍റെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനെ പുറത്താക്കിയ സ്റ്റോയ്നിസ് പക്ഷെ തന്‍റെ രണ്ടാം ഓവറില്‍ വിരലിന് പരിക്കേറ്റതിനാല്‍ ഓവര്‍ പൂര്‍ത്തിയാക്കാനായില്ല.

തുടര്‍ന്ന് ആ ഓവറിലെ അവശേഷിക്കുന്ന ഒരു പന്ത് ആയുഷ് ബദോനിയാണ് എറിഞ്ഞത്. ആവേശ് ഖാനും നവീന്‍ ഉള്‍ ഹഖും എല്ലാമുണ്ടായിട്ടും ലഖ്നൗവിനായി സ്റ്റോയ്നിസിനൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്തതാകട്ടെ ലഖ്നൗവിന്‍റെ ഓപ്പണറായ കെയ്ല്‍ മയേഴ്സായിരുന്നു. പകരക്കാരനായി അമിത് മിശ്രയും ഇന്നലെ ലഖ്നൗവിനായി പന്തെറിഞ്ഞിരുന്നു. ഇവര്‍ക് പുറമെ രവി ബിഷ്ണോയിയും യാഷ് താക്കൂറും ക്രുനാല്‍ പാണ്ഡ്യയും ലഖ്നൗവിനായി പന്തെറിഞ്ഞു. ലഖ്നൗവിനായി യാഷ് താക്കൂര്‍ 3.5 ഓവറില്‍ 37 റണ്‍സ് വഴങ്ങിയ താക്കൂര്‍ നാലു വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്ണോയ് നാലോവറില്‍ 41 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios