സഞ്ജു സ്വര്‍ത്ഥനല്ല, ടീം മാന്‍! രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെ പുകഴ്ത്തി കുമാര്‍ സംഗക്കാര

സഞ്ജു വേഗത്തില്‍ റണ്‍സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പുറത്തായതെന്ന് സംഗക്കാര പറഞ്ഞു. ആ ശ്രമം പിന്നീട് വന്ന താരങ്ങള്‍ പോസിറ്റീവ് വൈബ് നല്‍കിയെന്നാണ് സംഗക്കാര മത്സരശേഷം, ഡ്രസിംഗ് റൂമില്‍ പറഞ്ഞത്.

kumar sangakkara says sanju samson showed the intent after his innings against csk saa

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 17 പന്തില്‍ 17 റണ്‍സെടുത്ത സഞ്ജു, തുഷാര്‍ ദേഷ്പാണ്ഡെയ്ക്ക് വിക്കറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് പുറത്താവുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ പ്രകീര്‍ത്തിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് കോച്ച് കുമാര്‍ സംഗക്കാര. 

സഞ്ജു വേഗത്തില്‍ റണ്‍സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പുറത്തായതെന്ന് സംഗക്കാര പറഞ്ഞു. ആ ശ്രമം പിന്നീട് വന്ന താരങ്ങള്‍ പോസിറ്റീവ് വൈബ് നല്‍കിയെന്നാണ് സംഗക്കാര മത്സരശേഷം, ഡ്രസിംഗ് റൂമില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍...  ''സഞ്ജുവിനെ നോക്കൂ, ക്യാപ്റ്റന്‍ എപ്പോഴും ടീമിന് വേണ്ടി മാത്രം കളിക്കുന്നു. ഈ നിരീക്ഷണം നേരത്തെ ജോസ് ബട്‌ലറും നടത്തിയതാണ്. റണ്‍സിനെ കുറിച്ചല്ല, റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. സഞ്ജു അതിന് തന്നെയാണ് ശ്രമിച്ചത്. സ്വന്തം പ്രകടനത്തെ കുറിച്ച് ചിന്തിക്കാതെയുള്ള സഞ്ജുവിന്റെ പ്രകടനം പോസിറ്റീവ് വൈബാണ് നല്‍കുന്നത്.'' സംഗക്കാര പറഞ്ഞു. 

മത്സരം രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കുന്നത്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു. യശ്വസി ജയ്‌സ്‌വാളിന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്.

43 പന്തില്‍ 77 റണ്‍സാണ് ജയ്‌സ്‌വാള്‍ കുറിച്ചത്. 15 പന്തില്‍ 34  റണ്‍സെടുത്ത ധ്രുവ് ജുറലിന്റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‌വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി.

മെസി വരും! പിന്നാലെ മറ്റൊരു അര്‍ജന്റീന താരത്തേയും ഉന്നം വച്ച് ബാഴ്‌സലോണ; എല്ലാം സാവിയുടെ പ്ലാന്‍

Latest Videos
Follow Us:
Download App:
  • android
  • ios