ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരം! ഹാര്‍ദിക്കും സംഘവും കൊല്‍ക്കത്തയില്‍; ഡല്‍ഹി വീണ്ടും ഹൈദരാബാദിനെതിരെ
ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍.
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്് ടൈറ്റന്‍സിനെ നേരിടും. ഇരുവരും തമ്മില്‍ സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. അഹമ്മാബാദില്‍ നടന്ന മത്സരത്തില്‍ റിങ്കുസിംഗിന്റെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു.
ഇന്ന് ജയിച്ചാല്‍ ഗുജറാത്തിന് പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍. വൈകീട്ട് ഏഴരയ്ക്ക് ഡല്‍ഹിയുടെ മൈതാനത്താണ് മത്സരം. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഡല്‍ഹിയും ഹൈദരബാദും നേര്‍ക്കുനേര്‍ വരുന്നത്.
ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം. തുടര്‍ച്ചയായ അഞ്ച് കളികളില്‍ തോറ്റ ശേഷം രണ്ട് ജയവുമായി തിരിച്ചുവന്നിരിക്കുകയാണ് ഡല്‍ഹി. ഹൈദരാബാദാകട്ടെ കഴിഞ്ഞ മൂന്ന് കളിയും തോറ്റു. ബാറ്റിംഗാണ് ഇരു ടീമിന്റെയും പ്രശ്‌നം. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് തുടങ്ങി കടലാസിലെ പുലികള്‍ക്കാര്‍ക്കും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. അക്‌സര്‍ പട്ടേലാണ് എന്തെങ്കിലും ചെയ്യുന്നത്.
ബൗളര്‍മാര്‍ നന്നായി പന്തെറിയുന്നുണ്ടെങ്കിലും ബാറ്റിംഗ് നിരയുടെ മോശം പ്രകടനം ടീമിനെ അവസാന സ്ഥാനത്താക്കുന്നു. ഹാരി ബ്രൂക്ക്, എയ്ഡന്‍ മര്‍ക്രം , രാഹുല്‍ ത്രിപാഠി, മായക് അഗര്‍വാള്‍ തുടങ്ങിയവര്‍ക്ക് സ്ഥിരതയില്ലാത്തത് ഹൈദരാബാദിനും തിരിച്ചടിയാകുന്നു. ഭുവനേശ്വറിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. നാല് പോയിന്റുമായി ഹൈദരാബാദ് ഒമ്പതും ഡല്‍ഹി പത്താം സ്ഥാനത്തുമാണ്. അവസാനമാകാതിരിക്കാനായിരിക്കും ഇരുടീമുകളുടെയും ഇന്നത്തെ പോരാട്ടം.
'ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിക്ക് തയ്യാറാണ്': ബ്രിജ് ഭൂഷണ്‍