ഐപിഎല്ലും പരിക്കും തമ്മില്‍ എന്തു ബന്ധം;രോഹിത്തിന്‍റെയും ശാസ്ത്രിയുടെയും നിലപാടിനെതിരെ ഐപിഎല്‍ ചെയര്‍മാന്‍

 ഐപിഎല്ലില്‍ കളിച്ച് വിരാട് കോലിക്കോ, രവീന്ദ്ര ജഡേജക്കോ, മുഹമ്മദ് ഷമിക്കോ എപ്പോഴെങ്കിലും പരിക്കേറ്റതായി കേട്ടിട്ടുണ്ടോ എന്നും ധുമാല്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു

Kohli Shami and Jadeja never injured playing IPL during their entire career says IPL Chairman gkc

മുംബൈ: ഐപിഎല്ലിനിടെ കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കാനും പരിക്കേല്‍ക്കാനുള്ള സാധ്യത കുറക്കാനുമായി ടീമുകള്‍ ഇന്ത്യന്‍ ടീമിലെ പ്രധാന കളിക്കാര്‍ക്ക് വിശ്രമം നല്‍കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെയും നിലപാടിനെതിരെ ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഈ വര്‍ഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പും കണക്കിലെടുത്ത് ഐപിഎല്ലിനിടെ ഇന്ത്യ കളിക്കാര്‍ക്ക് മതിയായ വിശ്രമം നല്‍കണമെന്ന് രോഹിത് ശര്‍മ ഐപിഎല്ലിന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ടീമുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഐപിഎല്‍ തുടങ്ങിയാല്‍ കളിക്കാരുടെ ഉത്തരവാദിത്തം ടീമുകളുടെ ചുമതലയാണെന്നും രോഹിത് പറഞ്ഞിരുന്നു. രവി ശാസ്ത്രിയും രോഹിത്തിന്‍റെ അഭിപ്രായത്തോട് യോജിച്ചു. സമീപകാലത്ത് ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടര്‍ച്ചായായി പരിക്കേല്‍ക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരുടെയും അഭിപ്രായപ്രകടനം. ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പരിക്ക് മൂലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നഷ്ടമാവുമ്പോള്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്ലിനിടെ പേസര്‍മാര്‍ മുന്‍ കരുതലെടുക്കണമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്‍റും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഐപിഎല്‍ കാരണമല്ല കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. ഐപിഎല്ലില്‍ കളിച്ച് വിരാട് കോലിക്കോ, രവീന്ദ്ര ജഡേജക്കോ, മുഹമ്മദ് ഷമിക്കോ എപ്പോഴെങ്കിലും പരിക്കേറ്റതായി കേട്ടിട്ടുണ്ടോ എന്നും ധുമാല്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. ഇന്ത്യയിലെ ഒരു പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാല്‍ ഇന്ത്യയില്‍ ആരെങ്കിലും പണമുണ്ടാക്കിയാല്‍, അതൊരു കമ്പനിയോ വ്യക്തിയോ ആരുമാകട്ടെ അവരെ സംശയത്തോടെയെ എല്ലാവരും വീക്ഷിക്കൂ.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് രഹാനെയെ പരിഗണിച്ചേക്കും; ദ്രാവിഡും സംഘവും നിര്‍ണായക യോഗത്തിന്

വിരാട് കോലി എത്രയോ വര്‍ഷമായി ഐപിഎല്‍ കളിക്കുന്നു. പക്ഷെ ഐപിഎല്ലില്‍ കളിച്ച് ഒരിക്കല്‍ പോലും കോലിക്ക് പരിക്കേറ്റിട്ടില്ല.അതുപോലെ തന്നെയാണ് മുഹമ്മദ് ഷമിയുടെയും ജഡേജയുടെയുമെല്ലാം കാര്യം. അപ്പോള്‍ ഐപിഎല്ലും പരിക്കും തമ്മില്‍ ബന്ധമുണ്ടോ.ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത് ഐപിഎല്ലില്‍ കളിച്ചിട്ടാണോ.ഐപിഎല്ലില്‍ കളിച്ച് പണമുണ്ടാക്കുന്നതുകൊണ്ട് ഇവര്‍ക്കെതിരെ നമ്മള്‍ ആരോപണം ഉന്നയിക്കുകയാണ്.പരിക്കുകള്‍ സ്പോര്‍ട്സില്‍ സ്വാഭാവികമാണ്.ബാഡ്മിന്‍റണ്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നില്ലെ, അവര്‍ ഐപിഎല്ലില്‍ കളിച്ചിട്ടാണോ, വിദേശ താരങ്ങള്‍ പോലും ഐപിഎല്ലില്‍ കളിക്കാനായി കാത്തിരിക്കുകയാണെന്നും ധുമാല്‍ പറ‍ഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios