ഫൈനലില്‍ ഗില്ലും ഷമിയും രഹാനെയും ജഡേജയുമില്ല, വൈറലായി ജയ് ഷായുടെ പേരിലെ വ്യാജ ട്വീറ്റ്
ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കഴിഞ്ഞ നാലു കളികളില്‍ മൂന്ന് സെഞ്ചുറിയുമായി മിന്നും ഫോമിലാണ്. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന മുഹമ്മദ് ഷമിയാണ്. ഇരുവരും കളിച്ചില്ലെങ്കില്‍ അത് ഗുജറാത്തിന് കനത്ത പ്രഹരമാവുകയും ചെയ്യും.
അഹമ്മദാബാദ്: ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കേണ്ട ഐപിഎല്‍ ഫൈനല്‍ കനത്ത മഴമൂലം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയപ്പോള്‍ ആരാധകരെ ആദ്യം അമ്പരപ്പിച്ചും പിന്നീട് ചിരിപ്പിച്ചും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വ്യാജ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ്. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകേണ്ടതിനാല്‍ മഴ കാരണം ഇന്നത്തേക്ക് മാറ്റിയ ഫൈനലില്‍ ഗുജറാത്ത് താരങ്ങളായ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് ഷമിയും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ രവീന്ദ്ര ജഡേജയും അജിങ്ക്യാ രഹാനെയും കളിക്കില്ലെന്നാണ് ജയ് ഷായുടെ ചിത്രമുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് രാത്രി 7.40ന് ട്വീറ്റ് ചെയ്തത്.
ഐപിഎല്‍ ഫൈനല്‍ നാളത്തേക്ക് മാറ്റിയെന്ന് ബിസിസിഐ സെക്രട്ടറി ഔദ്യോഗികമായി അറിയിക്കുന്ന ട്വീറ്റാണിതെന്ന് ഇതുകണ്ട ആരാധകര്‍ ആദ്യം തെറ്റിദ്ധരിച്ചു. പിന്നീട് ഇരു ടീമിലെയും നിര്‍ണായ താരങ്ങള്‍ കളിക്കില്ലെന്ന അറിയിപ്പ് കൂടി കണ്ട് അമ്പരക്കുകയും ചെയ്തു. പിന്നീട് സൂക്ഷമമായി നോക്കിയപ്പോഴാണ് ജയ് ഷായുടെ വെരിഫൈഡ് പ്രൊഫൈലില്‍ നിന്നല്ല ട്വീറ്റ് എത്തിയിട്ടുള്ളതെന്നും ഈ ജയ് ഷാ വ്യാജനാണെന്നും അരാധകര്‍ തിരിച്ചറിഞ്ഞത്. ട്വിറ്റര്‍ വെരിഫൈഡ് പ്രൊഫൈലുകള്‍ക്ക് നല്‍കുന്ന നീല ടിക്കിന് പണം ഈടാക്കി തുടങ്ങിയശേഷം പല പ്രമുഖരുടെയും അക്കൗണ്ടുകളില്‍ നിന്ന് നീല ടിക്ക് നഷ്ടമായിരുന്നു. ഇതോടെ ഒറിജിനലാണോ വ്യാജമാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. ഇതാണ് ജയ് ഷായുടെ വ്യാജനും മുതലെടുത്തത്.
ധോണിയെ ഒരിക്കലും ഇംപാക്ട് പ്ലേയറായി ചെന്നൈ ടീം കളിപ്പിക്കില്ല, കാരണം വിശദീകരിച്ച് സെവാഗ്
ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഗില്‍ കഴിഞ്ഞ നാലു കളികളില്‍ മൂന്ന് സെഞ്ചുറിയുമായി മിന്നും ഫോമിലാണ്. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന മുഹമ്മദ് ഷമിയാണ്. ഇരുവരും കളിച്ചില്ലെങ്കില്‍ അത് ഗുജറാത്തിന് കനത്ത പ്രഹരമാവുകയും ചെയ്യും. ഇംഗ്ലണ്ടിലെ ഓവലില്‍ അടുത്ത മാസം ഏഴിനാണ് ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുന്നത്. ഫൈനലിനായി ഇന്ത്യന്‍ ടീമിന്‍റെ ആദ്യസംഘം ഇംഗ്ലണ്ടിലെത്തിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിസര്‍വ് ഓപ്പണറായ യശസ്വി ജയ്‌സ്വാളും ഇന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ജഡേജ, രഹാനെ, ഗില്‍, ഷമി എന്നിവര്‍ ഐപിഎല്‍ ഫൈനലിനുശേഷം ഇംഗ്ലണ്ടിലേക്ക് പോകും.