സഞ്ജുവിന് വേണ്ടി ഞങ്ങള് മൂന്ന് പേരും ശ്രമിച്ചു, എന്നാല്‍ എന്റെ ദിവസമായിരുന്നു! അനുജ് റാവത്തിന്റെ വിശദീകരണം

ഏഴാമനായി ബാറ്റിംഗിനെത്തിയ അനുജ് 11 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്തു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റാവത്തിന്റെ ഇന്നിംഗ്‌സ്.

it was my day and it went well says anuj rawat after sanjus samson's catch saa

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ മിന്നുന്ന പ്രകടനമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം അനുജ് റാവത്തിന്റേത്. ഏഴാമനായി ബാറ്റിംഗിനെത്തിയ അനുജ് 11 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്തു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റാവത്തിന്റെ ഇന്നിംഗ്‌സ്.

കെ എം ആസിഫ് എറിഞ്ഞ അവസാന ഓവറിലാണ് റാവത്ത് രണ്ട് സിക്‌സും ഒരു ഫോറും നേടിയത്. ഇതോടെ ആര്‍സിബിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനും സാധിച്ചു. ശേഷം വിക്കറ്റിന് പിന്നില്‍ നിന്ന് അനുജ്, സഞ്ജു സാംസണെ പുറത്താക്കാന്‍ ഒരു തകര്‍പ്പന്‍ ക്യാച്ചെടുക്കുകയും ആര്‍ അശ്വിനെ മനോഹരമായി റണ്ണൗട്ടിലൂടെ പുറത്താക്കുകയും ചെയ്തു.

തന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് അനുജ്. ''സീസണ് മുമ്പ് ഡെത്ത് ഓവറുകള്‍ കളിക്കുന്ന രീതി ഞാന്‍ പരിശീലിച്ചിരുന്നു. അവസാന ഓവറുകളില്‍ കളിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. എന്നാല്‍ വലിയ സമ്മര്‍ദ്ദവുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ വലിയ ആശ്വാസമുണ്ട്. രണ്ട് മത്സരങ്ങള്‍ കൂടി ഇനി ബാക്കിയുണ്ട്. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'' 

സഞ്ജുവിനെ പുറത്താക്കാനെടുത്ത ക്യാച്ചിനെ കുറിച്ചും അനുജ് സംസാരിച്ചു. ''ഞങ്ങളില്‍ മൂന്ന് ക്യാച്ചിനായി ശ്രമിച്ചു. വെയ്ന്‍ പാര്‍നെല്‍ എടുക്കാമെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലും ക്യാച്ചിനായി ഓടിയെത്തി. എന്നാല്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ലാതെ എനിക്ക് തന്നെ കയ്യിലൊതുക്കാനായി. ഇന്നലെ എന്റെ ദിവസമായിരുന്നു. അത് മനോഹരമായി അവസാനിപ്പിക്കാനും സാധിച്ചു.'' അനുജ് പറഞ്ഞു.  

ക്രിക്കറ്റ് ബുജികള്‍; രാജസ്ഥാന്‍ താരങ്ങളെ വാഴ്‌ത്തി സാംപ, സ‌ഞ്ജുവില്ല

മത്സരം 112 ണ്‍സിന് ആര്‍സിബി ജയിച്ചിരുന്നു. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഫാഫ് ഡു പ്ലെസിസ് (55), ഗ്ലെന്‍ മാക്സ്വെല്‍ (54) എന്നിവരാണ് ആര്‍സിബി നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 10.3 ഓവറില്‍ 59ന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. ഇത്രയും വലിയ വ്യത്യാസത്തിലുള്ള തോല്‍വി റണ്‍റേറ്റും കുത്തനെ കുറച്ചു.

 

Latest Videos
Follow Us:
Download App:
  • android
  • ios