ധോണിയും പാണ്ഡ്യയും ഇല്ല, ഐപിഎല്ലിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍
കൊല്‍ക്കത്തയുടെ സൂപ്പര്‍ ഫിനിഷറായി തിളങ്ങിയ റിങ്കു സിംഗാണ് ആറാം നമ്പറില്‍. ഫൈനലില്‍ ചെന്നൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ച രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍ റൗണ്ടറായി ഏഴാം നമ്പറില്‍ ടീമിലെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് റാഷിദ് ഖാനും മുഹമ്മദ് ഷമിയുമാണ് പത്താന്‍റെ ടീമിലുള്ളത്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കിരീടം സമ്മാനിച്ച നായകന്‍ എം എസ് ധോണിയെയും രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും ഒഴിവാക്കി ഈ സീസണിലെ ഏറ്റവും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ആര്‍സിബിക്ക് പ്ലേ ഓഫ് ബര്‍ത്ത് നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഫാഫ് ഡൂപ്ലെസിയെ ആണ് പത്താന്‍ തന്‍റെ ടീമിന്‍റെ ഓപ്പണറായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ ശുഭ്മാന്‍ ഗില്‍ ആണ് ഫാഫ് ഡൂപ്ലെസിക്കൊപ്പം പത്താന്‍റെ ടീമിലെ ഓപ്പണറാകുന്നത്. വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. മുംബൈക്കായി തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറില്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായി പത്താന്‍റെ ടീമിലെത്തിയത് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസനാണ്.
കൊല്‍ക്കത്തയുടെ സൂപ്പര്‍ ഫിനിഷറായി തിളങ്ങിയ റിങ്കു സിംഗാണ് ആറാം നമ്പറില്‍. ഫൈനലില്‍ ചെന്നൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ച രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍ റൗണ്ടറായി ഏഴാം നമ്പറില്‍ ടീമിലെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് റാഷിദ് ഖാനും മുഹമ്മദ് ഷമിയുമാണ് പത്താന്‍റെ ടീമിലുള്ളത്.
മുഹമ്മദ് ഷമിക്കൊപ്പം ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജ് എത്തുമ്പോള്‍ ഗുജറാത്തിന്‍റെ തന്നെ മോഹിത് ശര്‍മയാണ് മൂന്നാം പേസര്‍. ഇം പത്താന്‍ തെരഞ്ഞെടുത്തത് ചെന്നൈയുടെ ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ മതീഷ പതിരാരനയെ ആണ്.
ഇര്‍ഫാന്‍ പത്താന്‍ തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവന്‍: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ,വിരാട് കോലി,സൂര്യ കുമാർ യാദവ്,ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, രവീന്ദ്ര ജഡേജ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, മോഹിത് ശർമ്മ. മതീശ പതിരാന(ഇംപാക്ട് സബ്സറ്റിറ്റ്യൂട്ട്)