രാഹുലും ഗെയ്‌ലും മായങ്കും വീണു, പഞ്ചാബിന്‍റെ തലയരിഞ്ഞ് ഡല്‍ഹി
ഡാനിയേല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്സിന് പറത്തിയാണ് രാഹുല്‍ തുടങ്ങിയത്. എന്നാല്‍ റബാദയുടെ രണ്ടാം ഓവറില്‍ ബഹുമാനത്തോടെയാണ് രാഹുലും മായങ്കും നേരിട്ടത്.
ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിന് പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടം. കെ എല്‍ രാഹുല്‍(11 പന്തില്‍ 15), മായങ്ക് അഗര്‍വാള്‍(5), ക്രിസ് ഗെയ്ല്‍(13 പന്തില്‍ 19) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഡല്‍ഹിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ്. നാല് റണ്‍സോടെ നിക്കോളാസ് പുരാനും ഒരു റണ്ണുമായി ഗ്ലെന്‍ മാക്സ്‌വെല്ലും ക്രീസില്‍.
തകര്‍ത്തടിച്ച് തുടങ്ങി
ഡാനിയേല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്സിന് പറത്തിയാണ് രാഹുല്‍ തുടങ്ങിയത്. എന്നാല്‍ റബാദയുടെ രണ്ടാം ഓവറില്‍ ബഹുമാനത്തോടെയാണ് രാഹുലും മായങ്കും നേരിട്ടത്. അക്സര്‍ പട്ടേലിനെ ബൗണ്ടറിയടിച്ച് സ്വീകരിച്ച രാഹുലിന് പക്ഷെ അടുത്ത പന്തില്‍ പിഴച്ചു. അക്സറിനെ സിക്സിന് പറത്താനായി ക്രീസ് വിട്ടിറങ്ങി രാഹുലിനെ മിഡോണില്‍ സാംസ് കൈയിലൊതുക്കി.
ഗെയ്‌ലാട്ടം നീണ്ടില്ല
ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പുറത്തായതിന്‍റെ ഷോക്കില്‍ ഒന്ന് പതുങ്ങിയ പഞ്ചാബ് യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്‌ല്‍ ക്രീസിലിറങ്ങിയതോടെ വീണ്ടും ടോപ് ഗിയറിലായി. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ അഞ്ചാം ഓവറില്‍ 26 റണ്‍സടിച്ച ഗെയ്ല്‍ കൊടുങ്കാറ്റുവമെന്ന് തോന്നിച്ചെങ്കിലും പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഗെയ്‌ലിനെ(13 പന്തില്‍ 29) ക്ലീന്‍ ബൗള്‍ഡാക്കി അശ്വിന്‍ ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.
അശ്വിനെതിരെ ബൗണ്ടറിയടിച്ച് തുടങ്ങിയ പുരാന്‍ അതേ ഓവറിലെ അഞ്ചാം പന്തില്‍ ധാരണാപ്പിശകില്‍ മായങ്ക് അഗര്‍വാളിനെ റണ്ണൗട്ടാക്കിയതോടെ പഞ്ചാബിന്‍റെ മുനയൊടിഞ്ഞു. നേരത്തെ ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ബാറ്റിംഗ് കരുത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ധവാന്‍റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 61 പന്തില്‍ 106 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു.