നേരിട്ടത് വെറും മൂന്നേ മൂന്ന് പന്ത്, എന്നിട്ടും കാഴ്ചക്കാരുടെ എണ്ണത്തില്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് ധോണി

1426 ദിവസങ്ങള്‍ക്കുശേഷമാണ് ചെന്നൈ ഇന്നലെ ചെപ്പോക്കില്‍ ഹോം മത്സരത്തിനിറങ്ങിയത്. 2019 മെയിലായിരുന്നു ചെന്നൈ അവസാനം ചെപ്പോക്കില്‍ അവസാന ഹോം മത്സരം കളിച്ചത്.

IPL 2023: with 3 ball stay at crease MS Dhoni smashes own record in Jio Cinema in viewership gkc

മുംബൈ: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ കഴിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടത്തോടെ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ തുടങ്ങിയതിന് പിന്നാലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് ചെന്നൈ നായകന്‍ എം എസ് ധോണി.ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ മൂന്ന് പന്തുകള്‍ മാത്രമാണ് ധോണിനേരിട്ടത്. മാര്‍ക്ക് വുഡിന്‍റെ ആദ്യ രണ്ട് പന്തുകള്‍ സിക്സിന് പറത്തിയ ധോണിയുടെ ബാറ്റിംഗ് ജിയോ സിനിമയിലൂടെ തത്സമയം കണ്ടത് 1.7 കോടി ആരാധകരാണ്.

1426 ദിവസങ്ങള്‍ക്കുശേഷമാണ് ചെന്നൈ ഇന്നലെ ചെപ്പോക്കില്‍ ഹോം മത്സരത്തിനിറങ്ങിയത്. 2019 മെയിലായിരുന്നു ചെന്നൈ അവസാനം ചെപ്പോക്കില്‍ അവസാന ഹോം മത്സരം കളിച്ചത്. ചെന്നൈക്കായി എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ധോണി മാര്‍ക്ക് വുഡിന്‍റെ ആദ്യ പന്ത് തേര്‍ഡ് മാനിന് മുകളിലൂടെ സിക്സിന് പറത്തി. രണ്ടാം പന്ത് ബൗണ്‍സര്‍ എറിഞ്ഞ വുഡിനെ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ ധോണി സിക്സിന് പറത്തി. മൂന്നാം പന്തില്‍ ക്യാച്ച് നല്‍കി പുറത്തായി.  ഈ ബാറ്റിംഗാണ് ജിയോ സിനിമയിലൂടെ 1.7 കോടി പേര്‍ തത്സമയം കണ്ടത്.

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ധോണിയുടെ ബാറ്റിംഗ് 1.6 കോടി പേര്‍ കണ്ടതായിരുന്നു റെക്കോര്‍ഡ്. അതാണിപ്പോള്‍ ധോണി തന്നെ മറികടന്നത്. ആദ്യ മത്സരത്തിലും എട്ടാമനായി ക്രീസിലെത്തിയ ധോണി ഏഴ് പന്തില്‍ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. ഒരു ഫോറും ഒരു സിക്സും ധോണി ഗുജറാത്തിനെതിരെ നേടി.

മൂന്നാം സ്ഥാനത്ത് ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ മുംബൈക്കായി യുവതാരം തിലക് വര്‍മ ബാറ്റ് ചെയ്യുമ്പോഴായിരുന്നു. 1.4 കോടി പേരാണ് തിലക് വര്‍മയുടെ ബാറ്റിംഗ് കാണാനായി ജിയോ സിനിമയിലെത്തിയത്. ആര്‍സിബിക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ തിലക് വര്‍മ 46 പന്തില്‍ 84 റണ്‍സടിച്ച് പുറത്താകാതെ നിന്നിരുന്നു.

കിംഗ് എന്നു വിളിക്കുന്നതാണോ വിരാട് എന്ന് വിളിക്കുന്നതാണോ ഇഷ്ടം, മറുപടിയുമായി വിരാട് കോലി

മൂന്നാം സ്ഥാനത്ത് കിംഗ് കോലിയാണ്. ഇന്നലെ 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലിയുടെ ബാറ്റിംഗ് കാണാന്‍ 1.3 കോടി പേരാണ് തത്സമയം ജിയോ സിനിമയിലെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios