കോലി-ഫാഫ് ഷോ, പതിവുപോലെ മുംബൈ തോറ്റ് തുടങ്ങി; 8 വിക്കറ്റിന് മലര്‍ത്തിയടിച്ച് ആര്‍സിബി

മറുപടി ബാറ്റിംഗില്‍ ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പടെയുള്ളവരെ കടന്നാക്രമിച്ച് വിരാട് കോലിയും ഫാഫ് ഡുപ്ലസിസും ആര്‍സിബിക്കും മിന്നും തുടക്കം നല്‍കി

IPL 2023 Virat Kohli Faf du Plessis gave RCB 8 Wicket win over Mumbai Indians jje

ബെംഗളൂരു: ഐപിഎല്ലില്‍ തോറ്റ് തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സിന്‍റെ ശീലത്തിന് ഇക്കുറിയും മാറ്റമില്ല. ആദ്യ മത്സരത്തില്‍ 8 വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രോഹിത് ശര്‍മ്മയെയും കൂട്ടരേയും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മലര്‍ത്തിയടിച്ചു. മുംബൈ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കി. വിരാട് കോലി, ഫാഫ് ഡുപ്ലസിസ് ഓപ്പണിംഗ് സഖ്യം 141 റണ്‍സ് കൂട്ടുകെട്ടുമായി ആര്‍സിബിക്ക് ഹിമാലയന്‍ തുടക്കം നല്‍കി. 43 പന്തില്‍ 73 റണ്‍സുമായി ഫാഫും അക്കൗണ്ട് തുറക്കാതെ ഡികെയും പുറത്തായി. വിരാട് കോലിയും(49 പന്തില്‍ 82*), ഗ്ലെന്‍ മാക്‌സ്‌വെല്ലും(3 പന്തില്‍ 12*) പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിംഗില്‍ ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പടെയുള്ളവരെ കടന്നാക്രമിച്ച് വിരാട് കോലിയും ഫാഫ് ഡുപ്ലസിസും ആര്‍സിബിക്കും മിന്നും തുടക്കം നല്‍കി. ഇതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 53 റണ്‍സ് പിറന്നു. തകര്‍ത്തടിച്ച ഡുപ്ലസി 29 പന്തില്‍ 50 തികച്ചപ്പോള്‍ 11-ാം ഓവറിലെ മൂന്നാം പന്തില്‍ പീയുഷ് ചൗളയെ സിക്‌സിന് പറത്തി വിരാട് കോലി ടീമിനെ 100 കടത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇത് രണ്ടാം തവണയാണ് ആര്‍സിബി ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് തികയ്ക്കുന്നത്. പിന്നാലെ കോലി 38-ാം പന്തില്‍ തന്‍റെ അമ്പത് പൂര്‍ത്തിയാക്കി. ഇതിന് ശേഷം ഡ‍ുപ്ലസിയെ ആര്‍ഷാദ് ഖാനും ദിനേശ് കാര്‍ത്തിക്കിനെ കാമറൂണ്‍ ഗ്രീനും പുറത്താക്കിയെങ്കിലും കിംഗ് കോലിയെ പിടിച്ചുനിര്‍ത്താനായില്ല. 

തിലക് വര്‍മ്മ കാത്തു

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്‌ക്ക് ശേഷം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സെടുക്കുകയായിരുന്നു. തുടക്കത്തില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ മുംബൈയെ അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് രക്ഷിച്ചത്. തിലക് 46 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം 84* റണ്‍സെടുത്തു. 31 പന്തിലായിരുന്നു തിലകിന്‍റെ ഫിഫ്റ്റി. തിലകിനൊപ്പം അര്‍ഷാദ് ഖാന്‍(9 പന്തില്‍ 15*) പുറത്താവാതെ നിന്നു. നായകന്‍ രോഹിത് ശര്‍മ്മ(1) ഇഷാന്‍ കിഷന്‍(10), കാമറൂണ്‍ ഗ്രീന്‍(5), സൂര്യകുമാര്‍ യാദവ്(15), നെഹാല്‍ വധേര(21), ടിം ഡേവിഡ്(4), റിത്വിക് ഷൊക്കീന്‍(5) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍.

ആക്രാന്തമോ? ഹിറ്റ്‌മാന്‍റെ ക്യാച്ച് സിറാജും ഡികെയും കൂട്ടിയിടിച്ച് നിലത്തിട്ടു, കലിപ്പായി കോലി- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios