കൂറ്റന്‍ ജയം, എന്നിട്ടും സഞ്ജുവിന്‍റെ രാജസ്ഥാനെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്താനാവാതെ രാഹുലിന്‍റെ ലഖ്നൗ
ഇന്ന് നടക്കുന്ന രണ്ടാം മത്സരം പോയന്‍റ് പട്ടികയില്‍ കാര്യമായ മാറ്റം വരുത്തില്ല. കാരണം, ഇരു ടീമുകള്‍ക്കും ഏഴ് മത്സരങ്ങളില്‍ നാലു പോയന്‍റ് വീതമാണുള്ളത്. അവസാന സ്ഥാനക്കാരാണെന്നതും നെറ്റ് റണ്‍ റേറ്റിലും ഏറെ പുറകിലാണെന്നുതും തന്നെ കാരണം. ജയിച്ചാല്‍ ഡല്‍ഹിക്ക് അവസാന സ്ഥാനത്തു നിന്ന് ഒരു പടി കയറി ഒമ്പതാം സ്ഥാനത്തെത്താം.
ലഖ്നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ പഞ്ചറാക്കി കൂറ്റന്‍ ജയം നേടിയെങ്കിലും പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാവാതെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. പഞ്ചാബ് കിംഗ്സിനെതിരെ 56 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയെങ്കിലും ലഖ്നൗ പോയന്‍റ് പട്ടികയിയില്‍ രാജസ്ഥാന്‍ റോയല്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച നെറ്റ് റണ്‍ റേറ്റിന്‍റെ കരുത്തിലാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനം കൈവിടാതിരുന്നത്. രാജസ്ഥാന് +0.939 റണ്‍ റേറ്റുള്ളപ്പോള്‍ ലഖ്നൗവിന് +0.841 നെറ്റ് റണ്‍റേറ്റാണുള്ളത്.
വമ്പന്‍ ജയത്തോടെ ലഖ്നൗ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഐപിഎല്‍ ആദ്യ പകുതി തീരുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലാം സ്ഥാനത്തേക്ക് വീണു. രാജസ്ഥാന്‍, ലഖ്നൗ, ചെന്നൈ ടീമുകളെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ഗുജറാത്ത് ടൈറ്റന്‍സ് ആണ് മൂന്നാം സ്ഥാനത്ത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിറങ്ങുന്ന ഗുജറാത്തിന് ജയിച്ചാല്‍ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. ഗുജറാത്ത് ജയിച്ചാല്‍ റോയല്‍സ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങും.
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരം! ഹാര്‍ദിക്കും സംഘവും കൊല്‍ക്കത്തയില്‍; ഡല്‍ഹി വീണ്ടും ഹൈദരാബാദിനെതിരെ
ഇന്ന് നടക്കുന്ന രണ്ടാം മത്സരം പോയന്‍റ് പട്ടികയില്‍ കാര്യമായ മാറ്റം വരുത്തില്ല. കാരണം, ഇരു ടീമുകള്‍ക്കും ഏഴ് മത്സരങ്ങളില്‍ നാലു പോയന്‍റ് വീതമാണുള്ളത്. അവസാന സ്ഥാനക്കാരാണെന്നതും നെറ്റ് റണ്‍ റേറ്റിലും ഏറെ പുറകിലാണെന്നുതും തന്നെ കാരണം. ജയിച്ചാല്‍ ഡല്‍ഹിക്ക് അവസാന സ്ഥാനത്തു നിന്ന് ഒരു പടി കയറി ഒമ്പതാം സ്ഥാനത്തെത്താം.
ഇന്ന് ഗുജറാത്ത് ജയിച്ച് ഒന്നാം സ്ഥാനത്തേക്ക് കയറിയാലും നാളെ മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയില്‍ തോല്‍പ്പിച്ചാല്‍ സഞ്ജുവിനും സംഘത്തിനും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. ഐപിഎല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ കെയ്ല്‍ മയേഴ്സിന്‍റെയും മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സടിച്ചപ്പോള്‍ പഞ്ചാബ് 19.5 ഓവറില്‍ 201ന് ഓള്‍ ഔട്ടാവുകയായിരുന്നു.