കറക്കി വീഴ്ത്തി ജഡേജ, തകര്‍ന്നടിഞ്ഞ് ഹൈദരാബാദ്; ചെന്നൈക്ക് 135 റണ്‍സ് വിജയലക്ഷ്യം

പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(12 പന്തില്‍ 12) മഹീഷ് തീക്ഷണയും മായങ്ക് അഗര്‍വാളിനെ(2) ജഡേജയും മക്കിയതോടെ 95-5ലേക്ക് വീണ ഹൈദരാബാദിനെ ഹെന്‍റിച്ച് ക്ലാസനും(16 പന്തില്‍ 17) മാര്‍ക്കോ ജാന്‍സനും ചേര്‍ന്ന് 100 കടത്തി.

IPL 2023:Sunrisers Hyderbad set 135 runs target for Chennai Super Kings gkc

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കൈയി രവീന്ദ്ര ജഡേജ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഉദിച്ചുയരാതെ ബാറ്റിംഗ് നിര

ടോസിലെ നിര്‍ഭാഗ്യം ഹൈദരാബദിനെ ബാറ്റിംഗിലും പിന്തുടര്‍ന്നു. ആദ്യ നാലോവറില്‍ 35 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും അഞ്ചാം ഓവറില്‍  ഹാരി ബ്രൂക്കിനെ നഷ്ടമായത് ഹൈദരാബാദിന്‍റെ സ്കോറിംഗിനെ ബാധിച്ചു. പവര്‍ പ്ലേയില്‍ ബ്രൂക്കിന്‍റെ നഷ്ടത്തില്‍ 45 റണ്‍സടിച്ച ഹൈദരാബാദിനെ രണ്ടാം വിക്കറ്റില്‍ രാഹുല്‍ ത്രിപാഠിയും അഭിഷേകും ചേര്‍ന്ന് ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അഭിഷേകിനെ(26 പന്തില്‍ 34) രവീന്ദ്ര ജഡേജ വിക്കറ്റ് വേട്ട തുടങ്ങിയതോടെ ഹൈദരാബാദിന്‍റെ പ്രതീക്ഷ മങ്ങി. പിന്നാലെ രാഹുല്‍ ത്രിപാഠിയെയും(21 പന്തില്‍ 21) ജഡേജ തന്നെ വീഴ്ത്തിയതോടെ ഹൈദരാബാദ് തകര്‍ച്ചയിലായി.

പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(12 പന്തില്‍ 12) മഹീഷ് തീക്ഷണയും മായങ്ക് അഗര്‍വാളിനെ(2) ജഡേജയും മക്കിയതോടെ 95-5ലേക്ക് വീണ ഹൈദരാബാദിനെ ഹെന്‍റിച്ച് ക്ലാസനും(16 പന്തില്‍ 17) മാര്‍ക്കോ ജാന്‍സനും ചേര്‍ന്ന് 100 കടത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ച ക്ലാസനെ പതിരാന വീഴ്ത്ത്തിയത് ഹൈദരാബാദിന് തിരിച്ചടിയായി. മാര്‍ക്കൊ ജാന്‍സന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും ചെറുത്തു നില്‍പ്പാണ് ഹൈദരാബാദിനെ 134 ല്‍ എത്തിച്ചത്. ജാന്‍സന്‍ 22 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍(6 പന്തില്‍ 9) അവസാന പന്തില്‍ ധോണിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി.

ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മതീഷ പതിരാന മൂന്നോവറില്‍ 15 റണ്‍സിന് ഒരു വിക്കറ്റും ആകാശ് സിംഗ് മൂന്നോവറില്‍ 17 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios