പവര്‍ പ്ലേയില്‍ ബ്രൂക്ക് മടങ്ങി; ചെന്നൈക്കെതിരെ ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം
വണ്‍ ഡൗണായി എത്തിയ രാഹുല്‍ ത്രിപാഠി ആദ്യ റണ്ണെടുക്കാന്‍ ആറു പന്ത് നേരിട്ടത്തോടെ പവര്‍ പ്ലേയില്‍ ഹൈദരാബാദിന്‍റെ തുടക്കം പാളി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 10 റണ്‍സടിച്ച അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ തുടക്കം കുറച്ചെങ്കിലും മെച്ചപ്പെടുത്തിയത്.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സടിച്ച ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. 19 പന്തില്‍ 26 റണ്‍സുമായി അഭിഷേക് ശര്‍മയും 10 പന്തില്‍ ഒമ്പത് റണ്‍സുമായി രാഹുല്‍ ത്രിപാഠിയും ക്രീസില്‍. 13 പന്തില്‍ 18 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്‍റെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. ആകാശ് സിംഗിനാണ് വിക്കറ്റ്.
പവര്‍ പ്ലേയിലെ ആദ്യ രണ്ടോവറില്‍ 13 റണ്‍സെടുത്ത ഹൈദരാബാദ് ആകാശ് സിംഗ് എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സടിച്ച് ഗിയര്‍ മാറ്റി. തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 11 റണ്‍സടിച്ച ഹൈദരാബാദ് മിന്നുന്ന തുടക്കം പ്രതീക്ഷിച്ചെങ്കിലും അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഹാരി ബ്രൂക്കിനെ(13 പന്തില്‍ 18) റുതുരാജ് ഗെയ്ക്‌വാദിന്‍റെ കൈകളിലെത്തിച്ച് ആകാശ് സിംഗ് ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
വണ്‍ ഡൗണായി എത്തിയ രാഹുല്‍ ത്രിപാഠി ആദ്യ റണ്ണെടുക്കാന്‍ ആറു പന്ത് നേരിട്ടത്തോടെ പവര്‍ പ്ലേയില്‍ ഹൈദരാബാദിന്‍റെ തുടക്കം പാളി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 10 റണ്‍സടിച്ച അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ തുടക്കം കുറച്ചെങ്കിലും മെച്ചപ്പെടുത്തിയത്. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങിയത്. ഹൈദരാബാദില്‍ നടരാജന് പകരം ഉമ്രാന്‍ മാലിക് പ്ലേയിംഗ് ഇലവനിലെത്തി.
അത് അവനെ ഓര്‍മിപ്പിക്കരുത്; അര്‍ജ്ജുന്‍റെ പന്തില്‍ പുറത്തായതിനെക്കുറിച്ച് സച്ചിന്‍
സൺറൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡേ, ഉമ്രാൻ മാലിക്.
ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മഹേഷ് തീക്ഷണ, തുഷാർ ദേശ്‌പാണ്ഡെ, ആകാശ് സിംഗ്, മതീഷ പതിരാന.