ഒരു നിമിഷം സഞ്ജുവിന് പകരം ചാഹലിനെ രാജസ്ഥാന്‍ നായകനാക്കി സ്റ്റാര്‍ സ്പോര്‍ട്സ്, അന്തംവിട്ട് ആരാധകര്‍
സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഭീമാബദ്ധത്തെത്ത രാജസ്ഥാന്‍ റോയല്‍സ് തന്നെ പിന്നീട് ട്രോള്‍ ആക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ തങ്ങളുടെ പുതിയ നായകന്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്ന് പറഞ്ഞ് ട്വീറ്റിട്ടതിനെ പരാമര്‍ശിച്ച് ഇത്തരം അബദ്ധം ആദ്യമായല്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു.
ധരംശാല: ഐപിഎല്ലില്‍ ഇന്നലെ നടന്ന നിര്‍ണായക പോരാട്ടക്കില്‍ പഞ്ചാബ് കിംഗ്സിനെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തിയെങ്കിലും ഒരു നിമിഷത്തേക്ക് രാജസ്ഥാന്‍ നായകനെ മാറ്റി മത്സരത്തിന്‍റെ ബോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ്. പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ സഞ്ജു ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു.ടോസിനുശേഷം ഇരു ക്യാപ്റ്റന്‍മാരോടും അവതാരകന്‍ സംസാരിക്കാറുണ്ട്. ആ സമയം ക്യാപ്റ്റന്‍റെ പേരും ടീമിന്‍റെ പേരും സ്ക്രീനില്‍ എഴുതി കാണിക്കാറുമുണ്ട്.
ടോസ് നേടിയ സഞ്ജു സാംസണെ അവതാരകനായ മുന്‍ സിംബാബ്‌വെ താരം പുമേലേലെ ബാംഗ്‌വ സംസാരിക്കാനായി ക്ഷണിച്ചു. ടോസിനുശേഷം എന്ത് തീരുമാനിച്ചുവെന്ന് സഞ്ജു പറഞ്ഞു തുടങ്ങിയപ്പോഴാണ് സ്ക്രീനിന് താഴെ യുസ്‌വേന്ദ്ര ചാഹല്‍, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ എന്ന് സ്റ്റാര്‍ സ്പോര്‍ട്സ് എഴുതി കാണിച്ചത്.
സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഭീമാബദ്ധത്തെത്ത രാജസ്ഥാന്‍ റോയല്‍സ് തന്നെ പിന്നീട് ട്രോള്‍ ആക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ തങ്ങളുടെ പുതിയ നായകന്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്ന് പറഞ്ഞ് ട്വീറ്റിട്ടതിനെ പരാമര്‍ശിച്ച് ഇത്തരം അബദ്ധം ആദ്യമായല്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു.
പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നാലു വിക്കറ്റ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്മടായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ജയിച്ചെങ്കിലും 14 പോയന്‍റുള്ള രാജസ്ഥാന് ഇപ്പോഴും പ്ലേ ഓഫ് ഉറപ്പാക്കാനായിട്ടില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും അവസാന മത്സരങ്ങളില്‍ തോറ്റാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്നുള്ളു.