തല തകര്‍ത്ത് ബോള്‍ട്ട്, രാജസ്ഥാനെതിരെ തുടക്കത്തിലെ തകര്‍ന്ന് ഹൈദരാബാദ്

മലയാളി താരം കെ എം ആസിഫിനെ ബൗണ്ടറിയടിച്ചാണ് ഹാരി ബ്രൂക്ക് ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. പിന്നാലെ ബോള്‍ട്ടിനെ മായങ്കും ബൗണ്ടറി കടത്തി. ജേസണ്‍ ഹോള്‍ഡര്‍ക്കെതിരെ ബൗണ്ടറി നേടി മായങ്ക് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാജസ്ഥാന്‍ പവര്‍ പ്ലേയില്‍ നേടിയ 85 റണ്‍സിന്‍റെ അടുത്തൊന്നും ഹൈദരാബാദിന് എത്താനായില്ല.

IPL 2023: SRH vs RR Trent Boult double strike, Hyderabad loss early wickets against RR gkc

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് മോശം തുടക്കം. പവര്‍പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെന്ന നിലയിലാണ്. 15 പന്തില്‍ 20 റണ്‍സുമായി മായങ്ക് അഗര്‍വാളും വാഷിംഗ്‌ടണ്‍ സുന്ദറും ക്രീസില്‍. അഭിഷേക് ശര്‍മയുടെയും രാഹുല്‍ ത്രിപാഠിയുടെയും വിക്കറ്റുകളാണ് ഹൈദരാബാദിന് പവര്‍ പ്ലേയില്‍ നഷ്ടമായത്. രണ്ട് വിക്കറ്റും വീഴ്ത്തിയത് ട്രെന്‍റ് ബോള്‍ട്ടാണ്. പവര്‍ പ്ലേക്ക് പിന്നാലെ ഹാരി ബ്രൂക്കിനെ ചാഹല്‍ ക്ലീന്‍ ബൗള്‍ഡാക്കി.

ഹൈദരാബാദിനെ ഞെട്ടിച്ച് ബോള്‍ട്ട്

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഹൈദരാബാദ് ഞെട്ടി. ട്രെന്‍റ് ബോള്‍ട്ടിന്‍റെ യോര്‍ക്കറിന് അഭിഷേക് ശര്‍മക്ക് മറുപടിയുണ്ടായില്ല. മൂന്ന് പന്ത് നേരിട്ട അഭിഷേക് അക്കൗണ്ട് തുറക്കാതെ മടങ്ങി. പിന്നാലെ എത്തിയ രാഹുല്‍ ത്രിപാഠിക്ക് രണ്ട് പന്തിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളു. ഓഫ് സ്റ്റംപിന് പുറത്തുപോയ ബോള്‍ട്ടിന്‍റെ പന്തില്‍ ബാറ്റുവെച്ച ത്രിപാഠിയെ ഫസ്റ്റ് സ്ലിപ്പില്‍ ഹോള്‍ഡര്‍ പറന്നു പിടിച്ചു. അക്കൗണ്ട് തുറക്കും മുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായതോടെ പവര്‍ പ്ലേയില്‍ കരുത്തുചോര്‍ന്ന ഹൈദരാബാദിനെ കരകയറ്റുകയെന്ന ദൗത്യമായി പിന്നീട് മായങ്ക് അഗര്‍വാളിനും ഹാരി ബ്രൂക്കിനും മുന്നില്‍.

മലയാളി താരം കെ എം ആസിഫിനെ ബൗണ്ടറിയടിച്ചാണ് ഹാരി ബ്രൂക്ക് ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. പിന്നാലെ ബോള്‍ട്ടിനെ മായങ്കും ബൗണ്ടറി കടത്തി. ജേസണ്‍ ഹോള്‍ഡര്‍ക്കെതിരെ ബൗണ്ടറി നേടി മായങ്ക് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാജസ്ഥാന്‍ പവര്‍ പ്ലേയില്‍ നേടിയ 85 റണ്‍സിന്‍റെ അടുത്തൊന്നും ഹൈദരാബാദിന് എത്താനായില്ല. പവര്‍ പ്ലേക്ക് പിന്നാലെ ഹാരി ബ്രൂക്കിനെ(21 പന്തില്‍ 13) ബൗള്‍ഡാക്കി ചാഹല്‍ മൂന്നാം പ്രഹരമേല്‍പ്പിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ യശസ്വി 37 പന്തില്‍ 54ഉം സഞ്ജു പന്തില്‍ റണ്‍സും അടിച്ചു. ഹൈദരാബാദിനായി ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios