ചെപ്പോക്കില്‍ ചെന്നൈയുടെ റണ്ണൊഴുക്ക്, റുതുരാജിന് ഫിഫ്റ്റി; മികച്ച സ്കോര്‍ ലക്ഷ്യമിട്ട് സിഎസ്‌കെ

ചെപ്പോക്കില്‍  ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു

IPL 2023 Ruturaj Gaikwad 2nd fifty and Devon Conway gave Chennai Super Kings good start against Lucknow Super Giants jje

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ‌്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന് ആവേശത്തുടക്കം. ഓപ്പണര്‍മാരായ ദേവോണ്‍ കോണ്‍വേയും റുതുരാജ് ഗെയ്‌ക്‌വാദും ചെന്നൈക്ക് മിന്നും തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 9.1 ഓവറില്‍ 110 റണ്‍സ് ചേര്‍ത്തു. റുതു 25 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റുതുരാജ് ഫിഫ്റ്റി കണ്ടെത്തിയത്. എട്ട് ഓവറില്‍ ഇരുവരും ടീം സ്കോര്‍ 100 തികച്ചു. 10-ാം ഓവറിലെ രവി ബിഷ്‌ണോയിയുടെ ആദ്യ പന്തില്‍ റുതു(31 പന്തില്‍ 57) മാര്‍ക്ക് വുഡിന്‍റെ ക്യാച്ചില്‍ മടങ്ങി. 10 ഓവറില്‍ 114-1 എന്ന സ്കോറിലാണ് സിഎസ്‌കെ. 

ചെപ്പോക്കില്‍  ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഹോം ഗ്രൗണ്ടിലേക്ക് ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ തിരിച്ചുവരവാണ് മത്സരത്തിന്‍റെ പ്രത്യേകത. സീസണില്‍ ഇരു ടീമിന്‍റെയും രണ്ടാം മത്സരമാണിത്. ആദ്യ അങ്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ധോണിപ്പട അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിന് തോല്‍പിച്ചാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ചെന്നൈയില്‍ എത്തിയിരിക്കുന്നത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി, ബെന്‍ സ്റ്റോക്‌സ്, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചഹാര്‍, ഹങര്‍ഗേക്കര്‍. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: തുഷാര്‍ ദേശ്‌പാണ്ഡെ, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്, സുഭ്രാന്‍ഷും സേനാപതി, ഷെയ്ഖ് റഷീദ്, അജിങ്ക്യ രഹാനെ.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പ്ലേയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), കെയ്‌ല്‍ മെയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), കൃഷ്‌ണപ്പ ഗൗതം, മാര്‍ക്ക് വുഡ്, രവി ബിഷ്‌ണോയി, യാഷ് താക്കൂര്‍, ആവേശ് ഖാന്‍. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: ജയ്‌ദേവ് ഉനദ്‌കട്ട്, ഡാനിയേല്‍ സാംസ്‍, പ്രേരക് മങ്കാദ്, അമിത് മിശ്ര, ആയുഷ് ബദോനി. 

മൂന്നാം നമ്പറില്‍ 2020 മുതല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സഞ്ജുവിന്; എന്നിട്ടും ഇന്ത്യന്‍ ടീമിലില്ല

Latest Videos
Follow Us:
Download App:
  • android
  • ios