ബട്‌ലര്‍ വന്നപോലെ പോയി, പിന്നാലെ യശസ്വിയും, സഞ്ജു വന്നപാടെ തുടങ്ങി; റോയല്‍സ് തിരിച്ചുവരുന്നു

ജയ്‌പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2023 RR vs GT Rajasthan Royals lost early wicket of Jos Buttler and Yashasvi Jaiswal but Sanju Samson gave momentum back jje

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിക്കറ്റ് നഷ്‌ടത്തോടെ തുടക്കം. ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ജോസ് ബട്‌ലര്‍, ഹാര്‍ദിക് പാണ്ഡ്യയെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയെങ്കിലും നാലാം പന്തില്‍ ഷോര്‍ട് തേഡ്‌മാനില്‍ മോഹിത് ശര്‍മ്മയുടെ ക്യാച്ചില്‍ പുറത്തായി. 6 പന്തില്‍ 8 റണ്‍സ് മാത്രമാണ് ബട്‌ലര്‍ നേടിയത്. റാഷിദ് ഖാന്‍റെ ആറാം ഓവറില്‍ ഓട്ടത്തിലെ ആശയക്കുഴപ്പത്തില്‍ യശസ്വി ജയ്‌സ്വാള്‍(11 പന്തില്‍ 14) റണ്ണൗട്ടായി. പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 50-2 എന്ന നിലയിലാണ് റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണും(25*), ദേവ്‌ദത്ത് പടിക്കലുമാണ്(1*) ക്രീസില്‍. 

ടോസ് ജയിച്ച് സഞ്ജു

ജയ്‌പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റവുമായാണ് റോയല്‍സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങിയത്. റോയല്‍സ് നിരയില്‍ പേസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിന് പകരം സ്‌പിന്നര്‍ ആദം സാംപ തിരിച്ചെത്തി. കഴി‌ഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഹോള്‍ഡര്‍ ഏറെ റണ്‍സ് വഴങ്ങിയിരുന്നു. ഹോള്‍ഡറിന്‍റെ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ ഹാട്രിക് സിക്‌സര്‍ നേടിയാണ് ടിം ഡേവിഡ് മുംബൈയെ ജയിപ്പിച്ചത്. 

പ്ലേയിംഗ് ഇലവനുകള്‍ 

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: ശുഭ്‌മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ശ്രീകര്‍ ഭരത്, ശിവം മാവി, രവിശ്രീനിവാസന്‍ സായ്. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, ആദം സാംപ, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: മുരുകന്‍ അശ്വിന്‍, ജോ റൂട്ട്, റിയാന്‍ പരാഗ്, കുല്‍ദീപ് സെന്‍ യാദവ്, കെ എം ആസിഫ്. 

Read more: തലപ്പത്തെത്താന്‍ സഞ്ജുപ്പട, തലകുലുക്കി പായാന്‍ പാണ്ഡ്യപ്പട; ടോസ് കിട്ടി റോയല്‍സ്, ടീമില്‍ മാറ്റം

Latest Videos
Follow Us:
Download App:
  • android
  • ios