തലപ്പത്തെത്താന്‍ സഞ്ജുപ്പട, തലകുലുക്കി പായാന്‍ പാണ്ഡ്യപ്പട; ടോസ് കിട്ടി റോയല്‍സ്, ടീമില്‍ മാറ്റം
ജയ്‌പൂരില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം
ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ ജയത്തോടെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് അല്‍പസമയത്തിനകം ഇറങ്ങും. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. റോയല്‍സ് നിരയില്‍ ജേസന്‍ ഹോള്‍ഡറിന് പകരം സ്‌പിന്നര്‍ ആദം സാംപ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഹോള്‍ഡര്‍ ഏറെ റണ്‍സ് വഴങ്ങിയിരുന്നു.
പ്ലേയിംഗ് ഇലവനുകള്‍
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, ആദം സാംപ, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍.
ആര് നേടും?
ജയ്‌പൂരില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. നിലവില്‍ 9 കളിയില്‍ 12 പോയിന്‍റുമായി പട്ടികയില്‍ തലപ്പത്തുള്ള ടീമാണ് ടൈറ്റന്‍സ് എങ്കില്‍ ഇത്രതന്നെ കളികളില്‍ 10 പോയിന്‍റുള്ള റോയല്‍സ് നാലാം സ്ഥാനക്കാരാണ്. എന്നാല്‍ ഇന്ന് ടൈറ്റന്‍സിനെ തോല്‍പിക്കാനായാല്‍ റോയല്‍സിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തോല്‍വിയില്‍ നിന്ന് വിജയവഴിയില്‍ തിരിച്ചെത്താനാണ് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. മുമ്പ് ഏറ്റുമുട്ടിയ നാല് മത്സരങ്ങളില്‍ മൂന്നിലും ജയം ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായിരുന്നു.
Read more: കുഞ്ഞ് യശസ്വി വലിയ റെക്കോര്‍ഡിനരികെ; നാഴികക്കല്ല് നോട്ടമിട്ട് ചാഹലും ഷമിയും