ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരം; ധോണി നയിക്കുന്ന എലൈറ്റ് പട്ടികയില്‍ രോഹിത് ശര്‍മ്മ

ആര്‍സിബി-മുംബൈ മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു

IPL 2023 RCB vs MI Rohit Sharma entered elite list of Players with 200 T20 matches as captain after MS Dhoni Daren Sammy jje

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇറങ്ങിയതോടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ എലൈറ്റ് പട്ടികയില്‍. ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനായി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മൂന്നാമത്തെ മാത്രം താരമെന്ന നേട്ടത്തിലെത്തി രോഹിത് ശര്‍മ്മ. എം എസ് ധോണി(307), ഡാരന്‍ സമി(208) എന്നിവരാണ് പട്ടികയില്‍ ഹിറ്റ്‌മാന് മുന്നിലുള്ളത്. ആര്‍സിബി-മുംബൈ മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു.

ഐപിഎല്ലില്‍ 228 മത്സരങ്ങളുടെ പരിചയസമ്പത്ത് രോഹിത് ശര്‍മ്മയ്‌ക്കുണ്ട്. 223 ഇന്നിംഗ്‌സുകളില്‍ 30.15 ശരാശരിയിലും 129.63 സ്ട്രൈക്ക് റേറ്റിലും 5880 റണ്‍സ് ഹിറ്റ്‌‌മാന്‍ അടിച്ചുകൂട്ടി. ഒരു സെഞ്ചുറി നേടിയപ്പോള്‍ 40 അര്‍ധസെഞ്ചുറികളും സ്വന്തം. 109 ആണ് ഉയര്‍ന്ന സ്കോര്‍. 148 രാജ്യാന്തര ടി20കളില്‍ നാല് സെഞ്ചുറിയും 29 ഫിഫ്റ്റികളും ഉള്‍പ്പടെ 3853 റണ്‍സും അദേഹം നേടി.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വധേര, റിത്വിക് ഷോക്കീന്‍, പീയുഷ് ചൗള, ജോഫ്ര ആര്‍ച്ചര്‍, അര്‍ഷാദ് ഖാന്‍. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ്, വിഷ്‌ണു വിനോദ്, ഷാംസ് മലാനി, സന്ദീപ് വാരിയര്‍, രമണ്‍ദീപ് സിംഗ്. 

ആര്‍സിബി പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ്മ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, റീസ് ടോപ്‌ലി, മുഹമ്മദ് സിറാജ്. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: അനൂജ് റാവത്ത്, സുയാഷ് പ്രഭുദേശായി, മഹിപാല്‍ ലോംറര്‍, സോനു യാദവ്, ഡേവിഡ് വില്ലി.

അടിച്ചൊതുക്കിയും എറിഞ്ഞിട്ടും സഞ്ജുപ്പട; രാജസ്ഥാന് വമ്പന്‍ ജയം, ചഹലിന് നാല് വിക്കറ്റ്

Latest Videos
Follow Us:
Download App:
  • android
  • ios