ആര്‍സിബി-കെകെആര്‍ അങ്കമൊരുങ്ങി; ടോസ് ജയിച്ച് വിരാട് കോലി, കൊല്‍ക്കത്തയില്‍ മാറ്റം

ഫാഫ് ഡുപ്ലസിക്ക് പകരം സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായ വിരാട് കോലിയാണ് ആര്‍സിബിയെ ഇന്നും നയിക്കുന്നത്

IPL 2023 RCB vs KKR Toss Live Updates Virat Kohli decided to bowl first at M Chinnaswamy jje

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിംഗ് തെര‍ഞ്ഞെടുത്തു. സ്ഥിരം നായകന്‍ ഫാഫ് ഡുപ്ലസിസ് ഇംപാ‌ക്‌ട് പ്ലെയറായാവും ഇന്ന് കളത്തിലെത്തുക എന്ന് ടോസ് വേളയില്‍ കോലി വ്യക്തമാക്കി. മാറ്റവുമായാണ് കെകെആര്‍ എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്. 

പ്ലേയിംഗ് ഇലവനുകള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ഷഹ്‌ബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോറര്‍, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായി. വനിന്ദു ഹസരങ്ക, ഡേവിഡ് വില്ലി, വിജയകുമാര്‍ വൈശാഖ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: എന്‍ ജഗദീശന്‍(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍, റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഡേവിഡ് വീസ്, വൈഭവ് അറോറ, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി. 

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അങ്കം. ഫാഫ് ഡുപ്ലസിക്ക് പകരം സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായ വിരാട് കോലി തന്നെയാവും ആര്‍സിബിയെ ഇന്ന് നയിക്കുക. കെകെആര്‍ നായകനായി നിതീഷ് റാണ തുടരും. കോലി, ഫാഫ്, മാക്‌സി ബാറ്റിംഗ് ത്രയം തന്നെയാണ് ആര്‍സിബിയുടെ ബാറ്റിംഗ് കരുത്ത്. ബൗളിംഗില്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും ശ്രദ്ധാകേന്ദ്രം. പരിക്ക് മാറിയെത്തുന്ന ജോഷ് ഹേസല്‍വുഡ് കളിക്കുമോ എന്ന് വ്യക്തമല്ല. കൃത്യമായ പ്ലേയിംഗ് ഇലവനെ കണ്ടെത്താനാവാത്തതാണ് കെകെആര്‍ നേരിടുന്ന തടസം. ഏഴ് വീതം കളികളില്‍ നാല് ജയവും എട്ട് പോയിന്‍റുമുള്ള ആര്‍സിബി അഞ്ചും രണ്ട് ജയം മാത്രം നേടാനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ടും സ്ഥാനത്താണ് നില്‍ക്കുന്നത്.

Read more: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം; വിരാട് കോലിക്ക് പ്രത്യേക ഉപദേശവുമായി ഹര്‍ഭജന്‍ സിംഗ്

Latest Videos
Follow Us:
Download App:
  • android
  • ios