തകര്‍ത്തടിച്ച് ലോമ്രോര്‍, ഫിഫ്റ്റിയുമായി കോലി; ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്ക് 182 റണ്‍സ് വിജയലക്ഷ്യം
കോലിക്ക് പിന്നാലെ എത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. മിച്ചല്‍ മാര്‍ഷിനായിരുന്നു വിക്കറ്റ്. പതിനഞ്ചാം ഓവറില്‍ 126 റണ്‍സിലെത്തിയതെ ഉണ്ടായിരുന്നുള്ളു ബാംഗ്ലൂര്‍ സ്കോറെങ്കിലും അവസാന അഞ്ചോവറില്‍ ലോമ്രോര്‍ തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ 55 റണ്‍സ് കൂടി അടിച്ചെടുത്തു.
ദില്ലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 182 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ വിരാട് കോലിയുടെയും മഹിപാല്‍ ലോമ്രോറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. കോലി 46 പന്തില്‍ 55 റണ്‍സെടുത്ത് ബാംഗ്ലൂരിന്‍റെ ടോപ് സ്കോററായപ്പോള്‍ ലോമ്രോര്‍ 29 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി 32 പന്തില്‍ 45 റണ്‍സെടുത്തു.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ ബാംഗ്ലൂരിന് കോലിയും ഡൂപ്ലെസിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.3 ഓവറില്‍ 82 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. 43 പന്തില്‍ സീസണിലെ ആറാം അര്‍ധസെഞ്ചുറി തികച്ച കോലി പിന്നാലെ മുകേഷ് കുമാറിന്‍റെ പന്തില്‍ ഖലീല്‍ അഹമ്മദിന് ക്യാച്ച് നല്‍കി മടങ്ങി. ഡൂപ്ലെസി മടങ്ങിയശേഷം കോലി നങ്കൂരമിട്ട് കളിച്ചപ്പോള്‍ തകര്‍ത്തടിച്ച ലോമ്രോര്‍ ആണ് ബാംഗ്ലൂരിന്‍റെ റണ്‍ റേറ്റ് കുറയാതെ കാത്തത്.
കോലിക്ക് പിന്നാലെ എത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. മിച്ചല്‍ മാര്‍ഷിനായിരുന്നു വിക്കറ്റ്. പതിനഞ്ചാം ഓവറില്‍ 126 റണ്‍സിലെത്തിയതെ ഉണ്ടായിരുന്നുള്ളു ബാംഗ്ലൂര്‍ സ്കോറെങ്കിലും അവസാന അഞ്ചോവറില്‍ ലോമ്രോര്‍ തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ 55 റണ്‍സ് കൂടി അടിച്ചെടുത്തു. ഇഷാന്ത് ശര്‍മ എറിഞ്ഞ പതിനാറാം ഓവറില്‍ 14 റണ്‍സും ഖലീല്‍ അഹമ്മദ് എറിഞ്ഞ പതിനേഴാം ഓവറില്‍ 15 റണ്‍സും അടിച്ച ലോമറോര്‍ 26 പന്തില്‍ ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി തികച്ചു. മുകേഷ് കുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ആറ് റണ്‍സെ ബാംഗ്ലൂരിന് നേടാനായുള്ളു. ഖലീല്‍ അഹമ്മദിന്‍റെ അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ(11)വിക്കറ്റ് നഷ്ടമായെങ്കിലും ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ലോമറോറും അനുജ് റാവത്തും(8*) ചേര്‍ന്ന് ബാംഗ്ലൂരിനെ 181ല്‍ എത്തിച്ചു. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ലോമ്രോറിന്‍റെ
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. കേദാര്‍ ജാദവ് നീണ്ട ഇടവേളക്കുശേഷം വീണ്ടും ഐപിഎല്ലില്‍ തിരിച്ചെത്തി. ഗുജറാത്തിനെിരെ കഴിഞ്ഞ മത്സരം ജയിച്ച രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങിയത്. സൂപ്പര്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഇന്ന് കളിക്കാനിറങ്ങില്ല. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുകേഷ് കുമാറാണ് നോര്‍ക്യക്ക് പകരക്കാരന്‍ പേസറായി ഇന്ന് ഡല്‍ഹി ടീമിലെത്തിയത്.