ഐപിഎല്ലില്‍ ദക്ഷിണേന്ത്യന്‍ ഡര്‍ബി; ടോസ് ജയിച്ച് ആര്‍സിബി, സിഎസ്‌കെയില്‍ മാറ്റം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇരു ടീമുകളും മുമ്പ് 30 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 19 മത്സരങ്ങള്‍ ജയിച്ചു.

IPL 2023 RCB vs CSK Toss and Playing XI Live Updates Faf du Plessis won the Toss but CSK will bat first jje

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദക്ഷിണേന്ത്യന്‍ പോരാട്ടം അല്‍പസമയത്തിനകം. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നതെന്ന് ഫാഫ് വ്യക്തമാക്കി. എന്നാല്‍ ഇംപാക്‌ട് പ്ലെയറുടെ കാര്യത്തില്‍ അത്ഭുതം പ്രതീക്ഷിക്കാമെന്ന് അദേഹം സൂചന നല്‍കി. സിഎസ്‌കെയില്‍ പരിക്കേറ്റ ബൗളര്‍ സിസാന്ദ മഗാലയ്‌ക്ക് പകരം മതീഷ പതിരാന പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ കളിയില്‍ ക്യാച്ച് എടുക്കുന്നതിനിടെയാണ് മഗാലയ്‌ക്ക് പരിക്കേറ്റത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), മഹിപാല്‍ ലോംറര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, വെയ്‌ന്‍ പാര്‍നല്‍, വിജയകുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), മതീഷ പതിരാന, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന. 

നേര്‍ക്കുനേര്‍ കണക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇരു ടീമും മുമ്പ് മുപ്പത് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 19 മത്സരങ്ങള്‍ ജയിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പത്തെണ്ണവും. ഒരു മത്സരം ഉപേക്ഷിച്ചു. കഴിഞ്ഞ സീസണില്‍ ഇരു ടീമിനും ഓരോ ജയം വീതമാണുണ്ടായിരുന്നത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ചെന്നൈക്കായിരുന്നു ജയം. എവേ ഗ്രൗണ്ടിലെങ്കിലും ഇത് മത്സരത്തിന് ഇറങ്ങുമ്പോള്‍ എം എസ് ധോണിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. പതിനാറാം സീസണിലെ നാല് കളിയില്‍ ഇരു ടീമുകള്‍ക്കും രണ്ട് ജയവും രണ്ട് തോല്‍വിയും വീതമാണുള്ളത്. ഡല്‍ഹിയെ തോല്‍പിച്ച് ബാംഗ്ലൂര്‍ വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ തുടര്‍ വിജയങ്ങള്‍ക്ക് ശേഷം ചെന്നൈ മൂന്ന് റണ്ണിന് രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റിരുന്നു.  

Read more: അവസാനിപ്പിച്ചത് 15 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്; അപൂര്‍വ നേട്ടത്തിനുടമയായി വെങ്കടേഷ് അയ്യര്‍

Latest Videos
Follow Us:
Download App:
  • android
  • ios