പരാഗും പടിക്കലും പുറത്തു തന്നെ, ബോള്‍ട്ട് തിരിച്ചെത്തും; കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന്‍റെ സാധ്യതാ ഇലവന്‍

ഓപ്പണിംഗില്‍ യശസ്വി-ബട്‌ലര്‍ സഖ്യം നല്‍കുന്ന തുടക്കവും സഞ്ജു സാംസണിന്‍റെ തുടര്‍ച്ചയുമാണ് രാജസ്ഥാന്‍റെ പ്രതീക്ഷ.

IPL 2023:Rajasthan Royals Probable Playing XI against Kolkata Knight Riders gkc

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിറങ്ങുകയാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ പരാജയങ്ങളില്‍ വീര്‍പ്പുമുട്ടുന്ന രാജസ്ഥാന്‍ ടീം കോംബിനേഷനില്‍ അടിക്കടി വരുത്തുന്ന മാറ്റങ്ങള്‍ മത്സരഫലത്തിലും ഏറെ നിര്‍ണായകമാകുകയാണ്.

ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച മുരുഗന്‍ അശ്വിനും കുല്‍ദീപ് സെന്നും റണ്‍സേറെ വഴങ്ങി നിരാശപ്പെടുത്തിയപ്പോള്‍ ബോള്‍ട്ടിന്‍റെ അഭാവത്തില്‍ സന്ദീപ് ശര്‍മയും നിരാശപ്പെടുത്തിയിരുന്നു. അവസാന ഓവറില്‍ സന്ദീപ് എറിഞ്ഞ നോ ബോളാണ് രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലാക്കി ഹൈദരാബാദിനെതിരെ തോല്‍വിയിലേക്ക് നയിച്ചത്. സ്പിന്നിനെ തുണക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്ന് സ്പിന്നര്‍മാരുമായി തന്നെയാകും രാജസ്ഥാന്‍ ഇന്നിറങ്ങുക.

ഓപ്പണിംഗില്‍ യശസ്വി-ബട്‌ലര്‍ സഖ്യം നല്‍കുന്ന തുടക്കവും സഞ്ജു സാംസണിന്‍റെ തുടര്‍ച്ചയുമാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിന് അവസരം കിട്ടാതിരുന്ന ജോ റൂട്ട് ഇന്നും തുടരും. മധ്യനിരയില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ഫോമിലാവാത്തത് രാജസ്ഥാന് തിരിച്ചടിയാണ്. ഫിനിഷറായി തുടക്കത്തില്‍ തിളങ്ങിയ ധ്രുവ് ജുറെലും പിന്നീട് നിറം മങ്ങി. എങ്കിലും ഇരുവര്‍ക്കും പറ്റിയ പകരക്കാരില്ലാത്തതിനല്‍ രണ്ടും പേരും പ്ലേയിംഗ് ഇലവനില്‍ ഇന്നും കളിക്കും.

അശ്വിന്‍, ചാഹല്‍ സഖ്യം തന്നെയാവും സ്പിന്നര്‍മാരായി ടീമിലെത്തുക. ബട്‌ലര്‍, ഹെറ്റ്‌മെയര്‍, റൂട്ട്, ബോള്‍ട്ട് എന്നിവരാകും ഇന്ന് വിദേശതാരങ്ങളായി ടീമിലെത്തുക. പേസര്‍മാരായി കുല്‍ദീപ് സെന്നും സന്ദീപ് ശര്‍മയും ബോള്‍ട്ടിനൊപ്പം ചേരും.

പഴംപൊരി, ബോണ്ട, ലാസ്റ്റ് ഡേറ്റിന് പോയതെപ്പോള്‍?; ചൂടേറിയ ചായ ചര്‍ച്ചയുമായി സഞ്ജുവും ദേവ്‌ദത്തും ആസിഫും-വീഡിയോ

കൊല്‍ക്കത്തക്കെതിരായ രാജസ്ഥാന്‍റെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് സെൻ, സന്ദീപ് ശർമ്മ, ട്രെന്‍റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ. കൊല്‍ക്കത്തയിലെ സ്പിന്‍ പിച്ചിന്‍റെ സ്വാഭാവമനുസരിച്ച് ഇംപാക്ട് പ്ലേയറായി മുരുഗന്‍ അശ്വിനോ ഒബേദ് മക്‌കോയിയോ ബൗളിംഗിനിറങ്ങാനും സാധ്യതയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios