ഹിറ്റ്‌മാനും ഹിറ്റായില്ല; ആര്‍സിബിക്കെതിരെ മുംബൈക്ക് ബാറ്റിംഗ് തകര്‍ച്ച
ഓപ്പണര്‍ ഇഷാന്‍ കിഷനെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേലിന്‍റെ കൈകളില്‍ എത്തിച്ചു
ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ബാറ്റിംഗ് തകര്‍ച്ച. 5.2 ഓവറിനിടെ 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മുംബൈക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. നായകന്‍ രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍ എന്നീ ടോപ് ത്രീയാണ് പുറത്തായത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 8 ഓവറില്‍ 43-3 എന്ന നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവും(11*), തിലക് വര്‍മ്മയുമാണ്(15*) ക്രീസില്‍.
ആര്‍സിബി-മുംബൈ മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഇഷാന്‍ കിഷനെ(13 പന്തില്‍ 10) മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേലിന്‍റെ കൈകളില്‍ എത്തിച്ചു. ഇതോടെ ആര്‍സിബി കുപ്പായത്തില്‍ സിറാജിന് 50 വിക്കറ്റുകളായി. പിന്നാലെ തൊട്ടടുത്ത ഓവറില്‍ കാമറൂണ്‍ ഗ്രീനെ(4 പന്തില്‍ 5) റീസ് ടോപ്‌ലി യോര്‍ക്കറില്‍ ബൗള്‍ഡാക്കി. വൈകാതെ രോഹിത് ശര്‍മ്മയുടെ ക്യാച്ച് സിറാജും ഡികെയും തമ്മിലുള്ള കൂട്ടയിടിയില്‍ പാഴാവുന്നത് മൈതാനത്ത് കണ്ടു. എന്നാല്‍ ഹിറ്റ്‌മാനെ(10 പന്തില്‍ 1) ആകാശ് ദീപ് വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളില്‍ ഭദ്രമാക്കി.
മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വധേര, റിത്വിക് ഷോക്കീന്‍, പീയുഷ് ചൗള, ജോഫ്ര ആര്‍ച്ചര്‍, അര്‍ഷാദ് ഖാന്‍.
സബ്‌സ്റ്റിറ്റ്യൂട്ട്സ്: ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ്, വിഷ്‌ണു വിനോദ്, ഷാംസ് മലാനി, സന്ദീപ് വാരിയര്‍, രമണ്‍ദീപ് സിംഗ്.
ആര്‍സിബി പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ്മ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, റീസ് ടോപ്‌ലി, മുഹമ്മദ് സിറാജ്.
സബ്‌സ്റ്റിറ്റ്യൂട്ട്സ്: അനൂജ് റാവത്ത്, സുയാഷ് പ്രഭുദേശായി, മഹിപാല്‍ ലോംറര്‍, സോനു യാദവ്, ഡേവിഡ് വില്ലി.
ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരം; ധോണി നയിക്കുന്ന എലൈറ്റ് പട്ടികയില്‍ രോഹിത് ശര്‍മ്മ