ആര്‍സിബിക്കെതിരെ കൊല്‍ക്കത്തയുടെ വിജയം സവിശേഷമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി; കാരണം ഇതാണ്
ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ തുടക്കത്തിലെ തകര്‍ന്നടിഞ്ഞിട്ടും ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന്‍റെയും ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ആര്‍സിബി 17.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകര്‍ത്ത് സീസണിലെ ആദ്യ ജയം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അഭിനന്ദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയുടെ ഈ വിജയം സവിശേഷമാണെന്ന് മമത ട്വീറ്റില്‍ പറഞ്ഞു.
ഇന്നത്തെ നമ്മുടെ വിജയം വളരെയേറെ സവിശേഷമാണ്, കാരണം, ഈ സീസണില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കുന്ന നമ്മുടെ ആദ്യ മത്സരമാണിത്. കൊല്‍ക്കത്ത താരങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഓരോ കളിക്കാരനും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു, അടുത്ത മത്സരത്തിനായി എല്ലാവിധ ആശംസകളും എന്നായിരുന്നു മമതയുടെ ട്വീറ്റ്.
വിരാട് കോലിയുടെ ആ പഴയ ഇടംകൈയൻ എതിരാളി ആര്‍സിബിക്കായി വരുന്നു! നല്‍കിയിട്ടുള്ള സുപ്രധാന ചുമതല
ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ തുടക്കത്തിലെ തകര്‍ന്നടിഞ്ഞിട്ടും ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന്‍റെയും ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ആര്‍സിബി 17.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി. 29 പന്തില്‍ 68 റണ്‍സടിച്ച ഷാര്‍ദ്ദുല്‍ ഠാക്കൂറും 44 പന്തില്‍ 57 റണ്‍സടിച്ച ഗുര്‍ബാസുമാണ് കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. റിങ്കു സിംഗ് 33 പന്തില്‍ 46 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ 23 റണ്‍സടിച്ച ഫാഫ് ഡൂപ്ലെസിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോററായത്.
ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ച് തകര്‍പ്പന്‍ തുടക്കമിട്ട ആര്‍സിബിയെ നിലംപരിശാക്കുന്ന പ്രകടനമാണ് ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്ത പുറത്തെടുത്തത്.