ചാമ്പ്യന്‍ ബ്രാവോ എന്ന വന്‍മരം വീണു; ഐപിഎല്ലിലെ വിക്കറ്റ് രാജയായി ചാഹല്‍

ബ്രാവോ വിരമിച്ച താരമായതിനാല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ വന്‍ ലീഡിലെത്താന്‍ ചാഹലിന് അവസരമുണ്ട്

IPL 2023 KKR vs RR Yuzvendra Chahal Create record for most number of wickets in IPL jje

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. കെകെആര്‍ നായകന്‍ നിതീഷ് റാണയെ പുറത്താക്കി തന്‍റെ വിക്കറ്റ് സമ്പാദ്യം 184ല്‍ എത്തിച്ച ചാഹല്‍ സിഎസ്‌കെ ഇതിഹാസം ഡ്വെയ്‌ന്‍ ബ്രാവോയുടെ റെക്കോര്‍ഡ് മറികടന്നു. 161 കളികളില്‍ 183 വിക്കറ്റുകളാണ് ബ്രാവോയ്‌ക്കുണ്ടായിരുന്നത്. ബ്രാവോയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ചാഹലിന് ഐപിഎല്‍ കരിയറിലെ 143-ാം മത്സരത്തില്‍ കഴിഞ്ഞു. ബ്രാവോ വിരമിച്ച താരമായതിനാല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ വന്‍ ലീഡിലെത്താന്‍ ചാഹലിന് അവസരമുണ്ട്. 

174 വിക്കറ്റുമായി പീയുഷ് ചൗളയും 172 പേരെ പുറത്താക്കി അമിത് മിശ്രയും 171 വിക്കറ്റുള്ള രവിചന്ദ്രന്‍ അശ്വിനും തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇവരില്‍ ഏറ്റവും ഇളയവനായ ചാഹലിന് തന്നെയാണ് ഐപിഎല്ലില്‍ ദീര്‍ഘകാല കരിയര്‍ മുന്നിലുള്ളത്.

കെകെആറിന് എതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നിംഗ്‌സില്‍ ടീം സ്കോര്‍ 10.2 ഓവറില്‍ 77ല്‍ നില്‍ക്കേയാണ് നിതീഷ് റാണയെ യുസ്‌വേന്ദ്ര ചാഹല്‍ പുറത്താക്കിയത്. ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ ക്യാച്ചെടുക്കുകയായിരുന്നു. ഇതിന് പുറമെ അര്‍ധസെഞ്ചുറി നേടിയ വെങ്കടേഷ് അയ്യര്‍(42 പന്തില്‍ 57), ഷര്‍ദ്ദുല്‍ താക്കൂര്‍(2 പന്തില്‍ 1), റിങ്കു സിംഗ്(18 പന്തില്‍ 16) എന്നിവരേയും ചാഹല്‍ പുറത്താക്കി. തന്‍റെ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചാഹലിന്‍റെ നാല് വിക്കറ്റ് നേട്ടം. ഇതോടെ ഐപിഎല്ലില്‍ ചാഹലിന്‍റെ ആകെ വിക്കറ്റ് നേട്ടം 187ല്‍ എത്തി.

പ്ലേയിംഗ് ഇലവനുകള്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, സുനില്‍ നരെയ്‌ന്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, അനുകുല്‍ റോയി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, കെ എം ആസിഫ്, യുസ്‌വേന്ദ്ര ചാഹല്‍. 

Watch Video: അതിര്‍ത്തി കാക്കുവാണേല്‍ ഇങ്ങനെ വേണം, കെകെആറിന്‍റെ പുലിയെ ചാടിപ്പിടിച്ച് ഹെറ്റ്‌മെയര്‍- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios