കഴിഞ്ഞ കളിയിലെ വെടിക്കെട്ട് വീരന്‍ ജേസന്‍ റോയി ഇന്ന് ടീമിലില്ല! എന്തുപറ്റി?
പകരക്കാരന്‍ താരമായി അവസാന നിമിഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡില്‍ എത്തിയ ജേസന്‍ റോയി മൂന്ന് മത്സരങ്ങളില്‍ ഇതിനകം 160 റണ്‍സ് കണ്ടെത്തിയിരുന്നു
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍ ജേസന്‍ റോയി കളിക്കുന്നില്ല. റോയിക്ക് പകരം റഹ്‌മാനുള്ള ഗുര്‍ബാസാണ് ഓപ്പണറായി എത്തിയത്. കഴിഞ്ഞ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ റോയി 29 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സുകളും സഹിതം 56 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. എന്നാല്‍ പുറംവേദന കാരണം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം റോയിക്ക് നഷ്‌ടമാവുകയായിരുന്നു.
പകരക്കാരന്‍ താരമായി അവസാന നിമിഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡില്‍ എത്തിയ ജേസന്‍ റോയി മൂന്ന് മത്സരങ്ങളില്‍ ഇതിനകം 160 റണ്‍സ് കണ്ടെത്തിയിരുന്നു. അവസാന രണ്ട് കളിയിലും അര്‍ധസെഞ്ചുറി നേടി. ഐപിഎല്‍ പതിനാറാം സീസണ്‍ നഷ്‌ടമായ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പകരമാണ് റോയിയെ ടീം പാളയത്തിലെത്തിച്ചത്. സീസണില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ആറ് പോയിന്‍റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാല്‍ ഗുജറാത്തിന് പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണ് നിലവില്‍.
പ്ലേയിംഗ് ഇലവന്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: എന്‍ ജഗദീഷന്‍, റഹ്മാനുള്ള ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, ഡേവിഡ് വീസ്, ഷാര്‍ദുല്‍ ഠാക്കൂര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
സബ്സ്റ്റിറ്റ്യൂട്ട്‌സ്: സുയാഷ് ശര്‍മ്മ, മന്ദീപ് സിംഗ്, അനുകുല്‍ റോയി, ടീം സൗത്തി, കുല്‍വന്ത് ഖെജ്രോലിയ.
Read more: 'റിങ്കു സിംഗ് ഇന്ത്യന്‍ ടീമിനായി ഉടന്‍ കളിക്കും'; പറയുന്നത് ഡേവിഡ് ഹസി