രാജസ്ഥാനിലെ യുവതാരങ്ങളെ മിനുക്കിയെടുക്കുന്നത് ജോസ് ബട്‌ലര്‍; പ്രശംസാ വാക്കുകളുമായി സഞ‌്ജു സാംസണ്‍

ജയ്‌സ്വാളും ബട്‌ലറും നല്‍കിയ മിന്നും തുടക്കമാണ് രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ ഒരുക്കിയത്

IPL 2023 Jos Buttler presence brings lot of positive energy to the team says Rajasthan Royals captain Sanju Samson jje

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഗംഭീര ജയത്തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. എവേ ഗ്രൗണ്ടില്‍ ഓള്‍റൗണ്ട് മികവുമായി 72 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സിനെതിരായ വിജയം. മത്സരത്തില്‍ രാജസ്ഥാനായി ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ഫിഫ്റ്റി നേടിയിരുന്നു. ജയ്‌സ്വാളും ബട്‌ലറും നല്‍കിയ മിന്നും തുടക്കമാണ് രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ ഒരുക്കിയത്. മത്സര ശേഷം ജോസ് ബട്‌ലറെ പ്രശംസിക്കാന്‍ സഞ്ജു മറന്നില്ല. 

'ജോസ് ബട്‌ലറുടെ സാന്നിധ്യം ടീമിലേക്ക് ഏറെ ഊര്‍ജം കൊണ്ടുവരുന്നു. യശസ്വി ജയ്‌സ്വാള്‍ ഈ സീസണില്‍ ബാറ്റ് ചെയ്യുന്നത് നിങ്ങള്‍ കാണുന്നുണ്ട്. യുവതാരങ്ങളെ ബട്‌ലര്‍ പ്രചോദിപ്പിക്കുന്നു. വളരെ ഗൗരവമുള്ള ഒരാളായി അദേഹത്തെ തോന്നുമെങ്കിലും ടീമിനുള്ളില്‍ രസികനാണ്. സഹതാരങ്ങളോട് എറെ സംസാരിക്കാന്‍ ബട്‌ലര്‍ ഇഷ്‌ടപ്പെടുന്നു. താരങ്ങള്‍ അദേഹത്തില്‍ നിന്ന് ഏറെ പഠിക്കാനും ശ്രമിക്കുന്നു' എന്നും സഞ്ജു സാംസണ്‍ പറഞ്ഞു. ടീമിലെ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജൂരല്‍ എന്നിവരെ സഞ്ജു സാംസണ്‍ പിന്തുണച്ചു. ഇവര്‍ക്കെല്ലാം മികച്ച ആഭ്യന്തര സീസണുണ്ടായിരുന്നു എന്ന് സഞ്ജു സാംസണ്‍ ഓര്‍മ്മിപ്പിച്ചു. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സിന് ഓപ്പണിംഗ് വിക്കറ്റില്‍ ബട്‌ലര്‍-യശസ്വി സഖ്യം 5.5 ഓവറില്‍ 85 റണ്‍സ് നല്‍കിയിരുന്നു. ജയ്‌സ്വാളും(37 പന്തില്‍ 54), ബട്‌ലറും(22 പന്തില്‍ 54), സഞ്ജുവും(32 പന്തില്‍ 55), ഹെറ്റ്‌മെയറും(16 പന്തില്‍ 22) തിളങ്ങിയതോടെ രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സിലെത്തി. മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 131ലൊതുങ്ങി. നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റുമായി സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലും 21 റണ്‍സിന് രണ്ട് വിക്കറ്റുമായി ട്രെന്‍റ് ബോള്‍ട്ടും തിളങ്ങി. ജേസന്‍ ഹോള്‍ഡറും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് പേരില്‍ ചേര്‍ത്തു. 

Read more: സന്തോഷ സഞ്ജു; കൂറ്റന്‍ ജയത്തിന് ശേഷം മനസുതുറന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍

Latest Videos
Follow Us:
Download App:
  • android
  • ios