തലപ്പത്ത് ഗെയ്‌ലും എബിഡിയും; എലൈറ്റ് പട്ടികയില്‍ ഏക ഇന്ത്യന്‍ സഞ്ജു! കോലിയും രോഹിത്തും ഇല്ല

ഐപിഎല്ലില്‍ ആറോ അതിലധികമോ സിക്‌സുകള്‍ ഏറ്റവും കൂടുതല്‍ ഇന്നിംഗ്‌സുകളില്‍ നേടിയ താരങ്ങളുടെ സവിശേഷ പട്ടികയിലാണ് അഞ്ചാമനായി സഞ‌്ജു സാംസണ്‍ ഇടംപിടിച്ചത്

IPL 2023 Hitting 6 plus sixes in an IPL innings most times Sanju Samson is only Indian in the top five list jje

അഹമ്മദാബാദ്: ഐപിഎല്ലില്‍ വീണ്ടുമൊരു സീസണില്‍ കൂടി രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റ് സിക്‌സര്‍ മഴ പൊഴിക്കുകയാണ്. ക്യാപ്റ്റന്‍റെ കൂടി ഉത്തരവാദിത്തമുള്ള തുടര്‍ച്ചയായ സീസണുകളില്‍ സഞ്ജു ടീമിനെ ബാറ്റ് കൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്നതാണ് ആരാധകര്‍ കാണുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ അവസാന മത്സരത്തില്‍ ആറ് സിക്‌സുകള്‍ പറത്തിയ സഞ‌്ജു ഐപിഎല്ലിലെ ഒരു എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ചു എന്ന പ്രത്യേകതയുണ്ട്. 

ഐപിഎല്ലില്‍ ആറോ അതിലധികമോ സിക്‌സുകള്‍ ഏറ്റവും കൂടുതല്‍ ഇന്നിംഗ്‌സുകളില്‍ നേടിയ താരങ്ങളുടെ സവിശേഷ പട്ടികയിലാണ് അഞ്ചാമനായി സഞ‌്ജു സാംസണ്‍ ഇടംപിടിച്ചത്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുകയും ആര്‍സിബിയുടെ ഇതിഹാസ താരവുമായ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍. ഗെയ്‌ല്‍ 22 ഇന്നിംഗ്‌സുകളില്‍ 6+ സിക്‌സുകള്‍ ഐപിഎല്ലില്‍ അടിച്ചുകൂട്ടി. ആര്‍സിബിയുടെ മറ്റൊരു ഇതിഹാസമായ എ ബി ഡിവില്ലിയേഴ്‌സ്(11) ആണ് രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന ആന്ദ്രേ റസലാണ്(9) മൂന്നാമത്. നാലാമതുള്ളത് രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുമായി കളിച്ചിട്ടുള്ള ഷെയ്‌ന്‍ വാട്‌സണ്‍(7) ആണ്. രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ജോസ്‌ ബട്‌ലര്‍ക്കൊപ്പമാണ് സഞ്ജു സാംസണ്‍ ആറ് എണ്ണവുമായി അഞ്ചാമത് നില്‍ക്കുന്നത്. 

സഞ്ജു സാംസണ്‍ ആറ് സിക്‌സുകളും മൂന്ന് ഫോറുകളും പറത്തിയ മത്സരം രാജസ്ഥാന്‍ റോയല്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 177 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. യശ്വസി ജയ്‌സ്വാളും(1), ജോസ് ബട്‌ലറും(0), ദേവ്‌ദത്ത് പടിക്കലും(26), റിയാന്‍ പരാഗും(5) അതിവേഗം പുറത്തായപ്പോള്‍ സഞ്ജു സാംസണ്‍(32 പന്തില്‍ 60), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(26 പന്തില്‍ 56*), ധ്രുവ് ജൂരെല്‍(10 പന്തില്‍ 18), രവിചന്ദ്രന്‍ അശ്വിന്‍(3 പന്തില്‍ 10) എന്നിവരുടെ വെടിക്കെട്ടാണ് രാജസ്ഥാന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 

Read more: 'ഞാനാണേല്‍ എല്ലാ മത്സരത്തിലും കളിപ്പിക്കും'; സഞ്ജു സാംസണ് ഇതിലും വലിയ പ്രശംസ കിട്ടാനില്ല

Latest Videos
Follow Us:
Download App:
  • android
  • ios