ഐപിഎല്ലില്‍ പാണ്ഡ്യ ബ്രദേഴ്സ് ഇന്ന് നേര്‍ക്കുനേര്‍; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്ത് ലഖ്നൗവിനെതിരെ

ഐപിഎല്ലിൽ ലഖ്നൗവിന് ഇതുവരെ ഗുജറാത്തിനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല. 14 പോയന്‍റുള്ള നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 11 പോയന്‍റുള്ള ലഖ്നൗ മൂന്നാം സ്ഥാനത്തും. ഇന്ന് ജയിച്ചാൽ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാം.

IPL 2023 Gujarat Titans vs Lucknow Super Giants Match Preview gkc

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് പാണ്ഡ്യ സഹോദൻമാരുടെ നേർക്കുനേർ പോരാട്ടം. പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റൻസ് വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ഗുജറാത്തിനെ ഹാർദ്ദിക് പണ്ഡ്യയും ലഖ്നൗവിനെ ക്രുനാൽ പണ്ഡ്യയുമാണ് നയിക്കുന്നത്. കെ എൽ രാഹുൽ പരിക്കേറ്റ പിൻമാറിയതോടെയാണ് ക്രുനാൽ ലഖ്നൗ നായകനായത്.

ഐപിഎല്ലിൽ ലഖ്നൗവിന് ഇതുവരെ ഗുജറാത്തിനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല. 14 പോയന്‍റുള്ള നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 11 പോയന്‍റുള്ള ലഖ്നൗ മൂന്നാം സ്ഥാനത്തും. ഇന്ന് ജയിച്ചാൽ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാം.

ഡല്‍ഹിക്കെതിരായ അപ്രതീക്ഷിത തോല്‍വി രാജസ്ഥാന്‍ റോയല്‍സിനെതിരായ തകര്‍പ്പന്‍ ജയത്തോടെ ഗുജറാത്ത് മറികടന്നു കഴിഞ്ഞു. ബൗളിംഗിലും ബാറ്റിംഗിലും കാര്യമായ പോരായ്മകളില്ല എന്നതാണ് ഗുജറാത്തിനെ കരുത്തരാക്കുന്നത്. മുഹമ്മദ് ഷമി നയിക്കുന്ന പേസാക്രമണവും റാഷിദ് ഖാന്‍ നയിക്കുന്ന സ്പിന്‍ നിരയും ഏത് എതിരാളികളെയും വീഴ്ത്താന്‍ കരുത്തര്‍. എതിരാളികളെ അമ്പരപ്പിക്കാന്‍ മിസ്റ്ററി സ്പിന്നറായ നൂര്‍ അഹമ്മദും ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം വിക്കറ്റ് വീഴ്ത്താന്‍ മോഹിത് ശര്‍മക്കും പ്രത്യേക മിടുക്കുണ്ട്. ഇഴരാരുമില്ലെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കും നിര്‍ണായക ഘട്ടത്തില്‍ പന്തുകൊണ്ട് സംഭാവന ചെയ്യും.

തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും,സഞ്ജുവിന്‍റെ രാജസ്ഥാന് ഇന്ന് ജിവന്‍മരണപ്പോരാട്ടം, എതിരാളികള്‍ ഹൈദരാബാദ്

ബാറ്റിംഗിലാണെങ്കില്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും നല്‍കുന്ന തുടക്കവും പിന്നാലെ വരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കുന്ന സ്ഥിരതയും ഡേവിഡ് മില്ലറുടെയും രാഹുല്‍ തെവാട്ടിയയുടെയും ഫിനിഷിംഗുമെല്ലാം ഗുജറാത്തിനെ അപകടകാരികളാക്കുന്നു. മറുവശത്ത് നാകനില്ലാതെ ഇറങ്ങുന്ന ലഖ്നൗവിന് പരിഹരിക്കാന്‍ പ്രശ്നങ്ങളേറെയുണ്ട്. രാഹുല്‍ ഇല്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഇറങ്ങിയ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് പാളിയെങ്കിലും മഴ മൂലം കളി ഉപേക്ഷിച്ചതിനാല്‍ രക്ഷപ്പെട്ടു.

ഇന്നും ബാറ്റിംഗ് തന്നെയാകും ലഖ്നൗവിന്‍റെ പ്രധാന തലവേദന. കെയ്ല്‍ മയേഴ്സ്, മാര്‍ക്കസ് സ്റ്റോയ്നിസ്, ആയുഷ് ബദോനി എന്നിവരുടെ ബാറ്റിലാകും ഇന്ന് ലഖ്നൗ പ്രധാനമായും പ്രതീക്ഷവെക്കുന്നത്. ദീപക് ഹൂഡ നിറം മങ്ങിയതും ക്രുനാലിന് ബാറ്റിംഗില്‍ കാര്യമായി തിളങ്ങാനാവാത്തതും ലഖ്നൗവിന് ആശങ്കയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios