ഭുവി തുടങ്ങി, ഗുജറാത്ത് ടൈറ്റന്‍സിന് വിക്കറ്റ് വീഴ്‌ച്ച; ഗില്ലാട്ടത്തിലൂടെ തിരിച്ചടി

അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പ്രത്യേക ജേഴ്‌സിയണിഞ്ഞാണ് ടൈറ്റന്‍സ് ഹോം മത്സരത്തില്‍ ഇറങ്ങിയിരിക്കുന്നത്

IPL 2023 GT vs SRH Gujarat Titans lose early wicket of Wriddhiman Saha but Shubman Gill counter attacking jje

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിക്കറ്റ് വീഴ്‌ച്ചയോടെ തുടക്കം. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ വൃദ്ധിമാന്‍ സാഹയെ(3 പന്തില്‍ 0) ഭുവനേശ്വര്‍ കുമാര്‍ സ്ലിപ്പില്‍ അഭിഷേക് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ സായ് സുദര്‍ശന്‍ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ഇതിന് ശേഷം സുദര്‍ശനും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് നാല് ഓവറില്‍ ടീമിനെ 50 കടത്തി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 65-1 എന്ന നിലയിലാണ് ടൈറ്റന്‍സ്. ഗില്‍ ഇതിനകം 16 പന്തില്‍ 36* റണ്‍സ് എടുത്തു. 

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിജയം അനിവാര്യമായ മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന് പകരം മാര്‍ക്കോ യാന്‍സന്‍ സണ്‍റൈസേഴ്‌സ് ഇലവനില്‍ തിരിച്ചെത്തി. അതേസമയം വന്‍ മാറ്റങ്ങളുമായാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങിയത്. ടൈറ്റന്‍സ് നിരയില്‍ പരിക്കേറ്റ വിജയ് ശങ്കറിന് പകരം സായ് എത്തിയപ്പോള്‍ ലങ്കന്‍ ഓള്‍റൗണ്ടര്‍ ദാസുന്‍ ഷനക അരങ്ങേറ്റം കുറിക്കുന്നു. യഷ് ദയാലും ടീമിലേക്ക് തിരിച്ചെത്തി. അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പ്രത്യേക ജേഴ്‌സിയണിഞ്ഞാണ് ടൈറ്റന്‍സ് ഹോം മത്സരത്തില്‍ ഇറങ്ങിയിരിക്കുന്നത്. 

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ദാസുന്‍ ശനക, രാഹുല്‍ തെവാട്ടിയ, മോഹിത് ശര്‍മ്മ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഹെന്‍‌റിച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), അബ്‌ദുല്‍ സമദ്, സന്‍വീര്‍ സിംഗ്, മായങ്ക് മര്‍ക്കാണ്ഡെ, മാര്‍ക്കോ യാന്‍സന്‍, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫറൂഖി, ടി നടരാജന്‍. 

12 മത്സരങ്ങളില്‍ 16 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഇന്ന് വിജയിച്ചാല്‍ ധൈര്യമായി പ്ലേ ഓഫിലെത്താം. 11 കളിയില്‍ 8 പോയിന്‍റ് മാത്രമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പോലും ഇനിയുള്ള മൂന്ന് കളിയും ജയിക്കണം. നല്ലരീതിയില്‍ പന്തെറിയാറുളള ബൗളര്‍മാര്‍ക്ക് പിഴച്ചതാണ് കഴിഞ്ഞ കളിയില്‍ ലഖ്‌നൗവിനോട് തോല്‍ക്കാന്‍ കാരണം. കഴിഞ്ഞ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചിരുന്നു.

Read more: ധോണിയുടെ അവസാന ഐപിഎല്ലോ? മനസുതുറന്ന് സിഎസ്‌കെ സിഇഒ, ആരാധകര്‍ക്ക് സന്തോഷിക്കാനേറെ

Latest Videos
Follow Us:
Download App:
  • android
  • ios