ആദ്യ നാലിലേക്ക് കുതിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വേണ്ടത് ഇത്രമാത്രം
നിലവില്‍ ആറ് കളിയില്‍ 6 പോയിന്‍റുമായി പട്ടികയില്‍ ഏഴാം സ്ഥാനക്കാരാണ് മുംബൈ ഇന്ത്യന്‍സ്
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണ്. എതിരാളികളുടെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മുംബൈ ടീം ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ രോഹിത് ശര്‍മ്മയും കൂട്ടരും മൈതാനത്തെത്തുക പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടംപിടിക്കാനാകും. ടൈറ്റന്‍സിനെതിരെ 10 റണ്‍സിനെങ്കിലും വിജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ നാലിലെത്തും.
നിലവില്‍ ആറ് കളിയില്‍ 6 പോയിന്‍റുമായി പട്ടികയില്‍ ഏഴാം സ്ഥാനക്കാരാണ് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വിജയിച്ചാല്‍ പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കൊപ്പം മുംബൈക്കും എട്ട് പോയിന്‍റാകും. കുറഞ്ഞത് 30 റണ്‍സിന്‍റെയെങ്കിലും വിജയം മതി നെറ്റ് റണ്‍റേറ്റിന്‍റെ കണക്കില്‍ ഇവരില്‍ മൂന്ന് ടീമുകളെ മറികടന്ന് മുംബൈ ഇന്ത്യന്‍സിന് ആദ്യ നാലിലേക്ക് കുതിക്കാന്‍. ഏഴ് കളിയില്‍ 10 പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും എട്ട് പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താനാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നതെങ്കില്‍ വമ്പൻ ജയത്തോടെ പോയിന്‍റ് ടേബിളിൽ മുന്നിലെത്താനാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുക. രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പ്ലേയിംഗ് ഇലവനിലേക്ക് ഉറ്റുനോക്കുകയാണ് ഏവരും. ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തില്‍ ബൗളര്‍മാര്‍ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാത്തതാണ് മുംബൈയെ വലയ്‌ക്കുന്നത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇലവനില്‍ തുടരുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നു.
അതേസമയം ശക്തമായ ടീമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്‌മാന്‍ നേതൃത്വം നല്‍കുന്ന ബാറ്റിംഗിനും മുഹമ്മദ് ഷമി നയിക്കുന്ന ബൗളിംഗിനുമൊപ്പം വിസ്‌മയ സ്‌പിന്നര്‍ റാഷിദ് ഖാന്‍ തുറുപ്പുചീട്ടായി ഹാര്‍ദിക്കിന്‍റെ കൈയ്യിലുണ്ട്. ചെറിയ സ്കോര്‍ പോലും പ്രതിരോധിക്കാന്‍ ടീമിനാവും എന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ടൈറ്റന്‍സ് കാണിച്ച് തന്നതാണ്.
Read more: സ്റ്റാര്‍ പേസര്‍ നാട്ടിലേക്ക് മടങ്ങും; ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ കാത്തിരിക്കുന്നത് തിരിച്ചടി