അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് വിക്കറ്റ്; തുടക്കം പാളി ഗുജറാത്ത് ടൈറ്റന്‍സ്, തിരിച്ചടിക്കുന്നു

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2023 GT vs MI Live Updates Gujarat Titans got bad start as Arjun Tendulkar dismissed Wriddhiman Saha early jje

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിക്കറ്റ് നഷ്‌ടത്തോടെ തുടക്കം. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വൃദ്ധിമാന്‍ സാഹയെ(7 പന്തില്‍ 4) അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞയച്ചു. എന്നാല്‍ ഇതിന് ശേഷം ശക്തമായി തിരിച്ചെത്തുകയാണ് ടൈറ്റന്‍സ്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 50-1 എന്ന നിലയിലാണ് ടൈറ്റന്‍സ്. ഹാര്‍ദിക് പാണ്ഡ്യയും(13*), ശുഭ്‌മാന്‍ ഗില്ലുമാണ്(31*) ക്രീസില്‍. 

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 16 അംഗ ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. മുംബൈ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ഹൃത്വിക് ഷൊക്കീന് പകരം കുമാര്‍ കാര്‍ത്തികേയും ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം റിലി മെരിഡിത്തും ഇലവനിലെത്തി. ടൈറ്റന്‍സില്‍ സബ്‌സ്റ്റിറ്റ്യൂട്ട്സ് താരങ്ങളുടെ പട്ടികയിലൂടെ ജോഷ്വ ലിറ്റില്‍ തിരിച്ചെത്തി. മലയാളികളായ വിഷ്‌ണു വിനോദും സന്ദീപ് വാര്യരും മുംബൈയുടെ സബ്‌സ്റ്റിറ്റ്യൂട്ട്സ് പട്ടികയിലുണ്ട് എന്നതും ശ്രദ്ധേയമാണ്. 

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, മോഹിത് ശര്‍മ്മ, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: ജോഷ്വ ലിറ്റില്‍, ദാസുന്‍ ശനക, ശിവം മാവി, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ശ്രീകര്‍ ഭരത്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹാല്‍ വധേര, കുമാര്‍ കാര്‍ത്തികേയ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, റിലി മെരിഡിത്ത്, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ്. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: രമണ്‍ദീപ് സിംഗ്, തിലക് വര്‍മ്മ, ഷാംസ് മലാനി, വിഷ്‌ണു വിനോദ്, സന്ദീപ് വാര്യര്‍. 

Read more: പാണ്ഡ്യയും ഹിറ്റ്‌മാനും നേര്‍ക്കുനേര്‍; ടോസ് മുംബൈക്ക്, വന്‍ മാറ്റങ്ങള്‍, മലയാളികള്‍ സബ്‌സ്റ്റിറ്റ്യൂട്ട്സ്

Latest Videos
Follow Us:
Download App:
  • android
  • ios