തോല്‍ക്കുന്നവര്‍ പുറത്ത്; ലഖ്‌നൗ-മുംബൈ അങ്കത്തിന് ടോസ് വീണു; നിര്‍ണായക മാറ്റവുമായി രോഹിത് ശര്‍മ്മ

ചെന്നൈയിലെ ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം തുടങ്ങും

IPL 2023 Eliminator LSG vs MI Toss Mumbai Indians decided to bat first jje

ചെന്നൈ: ആര് അകത്ത്, ആര് പുറത്ത്? ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌ എലിമിനേറ്റര്‍ പോരാട്ടം അല്‍പസമയത്തിനകം. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. കുമാര്‍ കാര്‍ത്തികേയക്ക് പകരം ഹൃത്വിക് ഷൊക്കീന്‍ ടീമിലെത്തി. 

പ്ലേയിംഗ് ഇലവനുകള്‍

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ആയുഷ് ബദോനി, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, യഷ് താക്കൂര്‍, മൊഹ്‌സീന്‍ ഖാന്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: കെയ്‌ല്‍ മെയേഴ്‌സ്, ഡാനിയേല്‍ സാംസ്, യുധ്‌വീര്‍ സിംഗ്, സ്വപ്‌നില്‍ സിംഗ്, അമിത് മിശ്ര. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവി‍ഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, ഹൃത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആകാശ് മധ്‌വാല്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: രമന്ദീപ് സിംഗ്, കുമാര്‍ കാര്‍ത്തികേയ, വിഷ്‌ണു വിനോദ്, നേഹാല്‍ വധേര, സന്ദീപ് വാരിയര്‍. 

IPL 2023 Eliminator LSG vs MI Toss Mumbai Indians decided to bat first jje

ചെന്നൈയിലെ ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്ക്കാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ വെള്ളിയാഴ്‌ച ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. തോല്‍ക്കുന്നവര്‍ക്ക് പെട്ടി മടക്കാമെന്നതിനാല്‍ മുംബൈക്കും ലഖ്‌നൗവിനും ജീവൻമരണ പോരാട്ടമാണ് ഇന്ന്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ലഖ്‌നൗ 5 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു. ലഖ്‌നൗവിന്‍റെ 177 റൺസ് പിന്തുട‍ർന്ന മുംബൈയ്ക്ക് 172 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ. ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് രോഹിത് ശര്‍മ്മയും സംഘവും ഇന്ന് ഇറങ്ങുന്നത്.

Read more: ആരാധകര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് ധോണി; കാത്തിരിക്കുന്നത് ഇത്തവണയും കിരീടം? ചരിത്രം അങ്ങനെയാണ്!

Latest Videos
Follow Us:
Download App:
  • android
  • ios