ഇതും കോലിക്കുള്ള മറുപടിയോ? കെ എല്‍ രാഹുലിന്‍റെ സെലിബ്രേഷന്‍ അനുകരിച്ച് നവീന്‍ ഉള്‍ ഹഖ്

ഐപിഎല്ലിനിടെ വിരാട് കോലിയുമായുള്ള നവീന്‍റെ കൊമ്പുകോര്‍ക്കലും പിന്നാലെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഒളിയമ്പുകളും വലിയ ചര്‍ച്ചയായിരുന്നു

IPL 2023 Eliminator LSG vs MI Naveen ul Haq wicket celebration goes viral jje

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി മുംബൈ ഇന്ത്യന്‍സിന്‍റെ നാല് മുന്‍നിര ബാറ്റര്‍മാരില്‍ മൂന്നാളുകളുടേയും വിക്കറ്റ് സ്വന്തമാക്കിയത് പേസര്‍ നവീന്‍ ഉള്‍ ഹഖാണ്. മുംബൈ നായകന്‍ രോഹിത് ശര്‍മ്മയെ(10 പന്തില്‍ 11) ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ പുറത്താക്കിയപ്പോള്‍ 11-ാം ഓവറില്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ സൂര്യകുമാര്‍ യാദവിനേയും(20 പന്തില്‍ 33), കാമറൂണ്‍ ഗ്രീനിനേയും പുറത്താക്കുകയായിരുന്നു അഫ്‌ഗാന്‍ പേസറായ നവീന്‍. 

മത്സരത്തിലെ വിക്കറ്റ് നേട്ടങ്ങള്‍ക്ക് ശേഷം കെ എല്‍ രാഹുല്‍ സ്റ്റൈലില്‍ ചെവികളിലേക്ക് കൈകള്‍ കൂര്‍പ്പിച്ചായിരുന്നു നവീന്‍ ഉള്‍ ഹഖിന്‍റെ ആഘോഷം. ഇതില്‍ സ്കൈയെ പുറത്താക്കിയത് ഗ്രീനിനൊപ്പമുള്ള 66 റണ്‍സിന്‍റെ അപകടകരമായ കൂട്ടുകെട്ട് പൊളിച്ചായിരുന്നു. ഗ്രീനിനെ പിന്നാലെ മടക്കിയതാവട്ടേ ഒന്നാന്തരം സ്ലോ ബോളിലും. ഇതോടെ നവീന്‍റെ സെലിബ്രേഷനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍. വിരാട് കോലിക്കുള്ള മറുപടികളാണോ ഇതൊക്കെ എന്നതാണ് ഒരു ചോദ്യം. നേരത്തെ ഐപിഎല്ലിനിടെ വിരാട് കോലിയുമായുള്ള നവീന്‍റെ കൊമ്പുകോര്‍ക്കലും പിന്നാലെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഒളിയമ്പുകളും വലിയ ചര്‍ച്ചയായിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നവീന്‍റെ പന്തില്‍ കാമറൂണ്‍ ഗ്രീനും പുറത്തായതോടെ 11 ഓവറില്‍ 105-4 എന്ന നിലയിലായി. 

പ്ലേയിംഗ് ഇലവനുകള്‍

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ആയുഷ് ബദോനി, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, യഷ് താക്കൂര്‍, മൊഹ്‌സീന്‍ ഖാന്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: കെയ്‌ല്‍ മെയേഴ്‌സ്, ഡാനിയേല്‍ സാംസ്, യുധ്‌വീര്‍ സിംഗ്, സ്വപ്‌നില്‍ സിംഗ്, അമിത് മിശ്ര. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവി‍ഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, ഹൃത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആകാശ് മധ്‌വാല്‍. 

സബ്സ്റ്റിറ്റ്യൂട്ട്‌സ്: രമന്ദീപ് സിംഗ്, കുമാര്‍ കാര്‍ത്തികേയ, വിഷ്‌ണു വിനോദ്, നേഹാല്‍ വധേര, സന്ദീപ് വാരിയര്‍. 

Read more: ലക്കി ലഖ്‌നൗ! ഹിറ്റാവാതെ ഹിറ്റ്‌മാന്‍, കിഷന്‍; വിക്കറ്റുകള്‍ വീണ് മുംബൈ, ഗ്രീന്‍ തിരിച്ചടിക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios