വിന്‍റേജ് ഇഷാന്ത് ശര്‍മ്മ, മിച്ചലിനും വിക്കറ്റ്; സണ്‍റൈസേഴ്‌‌സിന് നഷ്‌ടങ്ങളോടെ തുടക്കം

ഹൈദരാബാദിന്‍റെ മൈതാനത്ത് നടന്ന ആദ്യ മത്സരത്തില്‍ ഏഴ് റണ്‍സിന് ഡല്‍ഹി വിജയിച്ചിരുന്നു

IPL 2023 DC vs SRH Ishant Sharma dismissed Mayank Agarwal early jje

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിക്കറ്റ് നഷ്‌ടങ്ങളോടെ തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റിന് 62 എന്ന സ്കോറിലാണ്. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്ത് ശര്‍മ്മ ഒന്നാന്തരം ബൗണ്‍സറില്‍ മായങ്ക് അഗര്‍വാളിനെ(6 പന്തില്‍ 5) വിക്കറ്റിന് പിന്നില്‍ ഫിലിപ് സാള്‍ട്ടിന്‍റെ കൈകളില്‍ എത്തിച്ചു. മിച്ചല്‍ മാര്‍ഷ് അ‍ഞ്ചാം ഓവറിലെ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ(6 പന്തില്‍ 10) മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചു. ആറ് ഓവര്‍ പിന്നിടുമ്പോള്‍ അഭിഷേക് ശര്‍മ്മയും(39*), ഏയ്‌ഡന്‍ മാര്‍ക്രമും(1*) ആണ് ക്രീസില്‍.

പ്ലേയിംഗ് ഇലവനുകള്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആന്‍‌റിച് നോര്‍ക്യ, ഇഷാന്ത് ശര്‍മ്മ, മുകേഷ് കുമാര്‍.

സബ്‌സ്റ്റിറ്റ്യൂട്ട്സ്: സര്‍ഫറാസ് ഖാന്‍, ലളിത് യാദവ്, അഭിഷേക് പോരെല്‍, ഖലീല്‍ അഹമ്മദ്, പ്രവീണ്‍ ദുബെ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഹെന്‍‌റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, അബ‌്‌ദുല്‍ സമദ്, അക്കീല്‍ ഹൊസൈന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മര്‍ക്കാണ്ഡെ, ഉമ്രാന്‍ മാലിക്.

സബ്‌സ്റ്റിറ്റ്യൂട്ട്സ്: മാര്‍ക്കോ യാന്‍സന്‍, വിവ്രാന്ത് ശര്‍മ്മ, ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് ഡാഗര്‍, ടി നടരാജന്‍.

ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മൈതാനത്താണ് മത്സരം നടക്കുന്നത്. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഡല്‍ഹിയും ഹൈദരാബാദും നേര്‍ക്കുനേര്‍ വന്നത്. ഹൈദരാബാദിന്‍റെ മൈതാനത്ത് നടന്ന ആദ്യ മത്സരത്തില്‍ ഏഴ് റണ്‍സിന് ഡല്‍ഹി വിജയിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ച് കളികളില്‍ തോറ്റ ശേഷം രണ്ട് ജയവുമായി തിരിച്ചുവന്നിരിക്കുകയാണ് ഡല്‍ഹി. ഹൈദരാബാദാകട്ടെ കഴിഞ്ഞ മൂന്ന് കളിയും തോറ്റു. ബാറ്റിംഗാണ് ഇരു ടീമിന്‍റേയും പ്രശ്‌നം. സീസണിലെ ഏഴ് കളികളില്‍ നാല് പോയിന്‍റ് വീതമുള്ള സണ്‍റൈസേഴ്‌സ് ഒന്‍പതും ഡല്‍ഹി ക്യാപിറ്റല്‍സ് പത്തും സ്ഥാനത്താണ്. 

Read more: റാഷിദിനെ തിരഞ്ഞുപിടിച്ച് അടിച്ചു, 100-ാം ഐപിഎല്‍ മത്സരം നിറംകെട്ടു! ഗുര്‍ബാസിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios