നിരാശപ്പെടുത്തി വീണ്ടും പൃഥ്വി ഷാ, മുംബൈക്കെതിരെ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം
ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സെടുത്ത ഡല്‍ഹി അര്‍ഷാദ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 12 റണ്‍സടിച്ച് ടോപ് ഗിയറിലായി. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി ഡേവിഡ് വാര്‍ണര്‍ 10 റണ്‍സ് കൂടി നേടി.
ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഡല്‍ഹി പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ റണ്‍സടിച്ചു.10 പന്തില്‍ 15 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഹൃഥ്വിക് ഷൊക്കീനാണ് വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി എട്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 23 പന്തില്‍ 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും 16 പന്തില്‍ 26 റണ്‍സുമായി മനീഷ് പാണ്ഡെയുമാണ് ക്രീസില്‍.
ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സെടുത്ത ഡല്‍ഹി അര്‍ഷാദ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 12 റണ്‍സടിച്ച് ടോപ് ഗിയറിലായി. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി ഡേവിഡ് വാര്‍ണര്‍ 10 റണ്‍സ് കൂടി നേടി.എന്നാല്‍ ഹൃഥ്വിക് ഷൊക്കീന്‍ എറിഞ്ഞ നാലാം ഓവറില്‍ ഡല്‍ഹിക്ക് ആദ്യ പ്രഹരമേറ്റു. പൃഥ്വി ഷായെ(10 പന്തില്‍ 15) ഷൊക്കീന്‍റെ പന്തില്‍ കാമറൂണ്‍ ഗ്രീന്‍ പിടിയിലൊതുക്കി.റിലെ മെറിഡിത്തിനെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടി മനീഷ് പാണ്ഡെയും നല്ല തുടക്കമിട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് കൂടി ചേര്‍ത്ത് ഡല്‍ഹി 50 കടന്നു.
മുട്ടിക്കളിക്ക് ഏറെ വിമര്‍ശനമേറ്റുവാങ്ങിയ ഡേവിഡ് വാര്‍ണര്‍ ഇത്തവണയും പതിവ് കളി തുടര്‍ന്നു. 16 പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ച വാര്‍ണര്‍ 18 റണ്‍സാണ് പവര്‍ പ്ലേയില നേടിയത്.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, യാഷ് ദുൽ, റോവ്മാൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, അഭിഷേക് പോറെൽ,കുൽദീപ് യാദവ്, ആൻറിച്ച് നോർക്യ, മുസ്തഫിസുർ റഹ്മാൻ
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, റിലേ മെറെഡിത്ത്, അർഷാദ് ഖാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.