ബാറ്റ് കൊണ്ട് നയിച്ച് ഡേവിഡ് വാർണർ; ഡല്‍ഹി ക്യാപിറ്റല്‍സിന് സീസണിലെ ആദ്യ ജയം, കെകെആറിന് നാലാം തോല്‍വി

അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ 20 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു

IPL 2023 DC vs KKR Match Result David Warner fifty gave Delhi Capitals first win in season after beat Kolkata Knight Riders jje

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വിക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് വിജയവഴിയില്‍. ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‍ലി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും തോല്‍പിച്ചത്. 128 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കി. 41 പന്തില്‍ 57 റണ്‍സ് നേടിയ ഡേവിഡ് വാർണറാണ് ടോപ് സ്കോറർ. കെകെആറിന് രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവർത്തിയുടെയും അനുകുല്‍ റോയിയുടെയും നിതീഷ് റാണയുടേയും ബൗളിംഗ് പ്രകടനം തികയാതെ വന്നു.

മറുപടി ബാറ്റിംഗില്‍ ഡേവിഡ് വാർണർ തുടക്കത്തിലെ താളം കണ്ടെത്തിയതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് അനായാസം വിജയത്തിലെത്തും എന്ന് തോന്നിച്ചതാണ്. എന്നാല്‍ 11 പന്തില്‍ 13 റണ്‍സെടുത്ത പൃഥ്വി ഷായെ അഞ്ചാം ഓവറിലെ നാലാം പന്തില്‍ വരുണ്‍ ചക്രവർത്തി ബൗള്‍ഡാക്കി. മൂന്നാമന്‍ മിച്ചല്‍ മാർഷ്(9 പന്തില്‍ 2), വിക്കറ്റ് കീപ്പർ ഫിലിപ് സാള്‍ട്ട്(3 പന്തില്‍ 5) എന്നിവരും തിളങ്ങിയില്ല. മാർഷിനെ നിതീഷ് റാണയും സാള്‍ട്ടിനെ റിട്ടേണ്‍ ക്യാച്ചിലൂടെ അനുകുല്‍ റോയിയുമാണ് പുറത്താക്കിയത്. 33 പന്തില്‍ ഫിഫ്റ്റി പൂർത്തിയാക്കിയ വാർണർ, വരുണ്‍ ചക്രവർത്തി എറിഞ്ഞ പതിനാലാം ഓവറില്‍ റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടെ എല്‍ബിയില്‍ കുടുങ്ങി. 41 പന്തില്‍ 11 ഫോറുകളോടെ 57 റണ്‍സ് വാർണർ നേടി.

മനീഷ് പാണ്ഡെയും അക്സർ പട്ടേലും ചേർന്ന് 15 ഓവറില്‍ ടീമിനെ 100 കടത്തി. പക്ഷേ 16-ാം ഓവറില്‍ മനീഷ് പാണ്ഡെയെ(23 പന്തില്‍ 21) അനുകുല്‍, റിങ്കുവിന്‍റെ കൈകളില്‍ എത്തിച്ചു. തൊട്ടടുത്ത ഓവറില്‍ അമാന്‍ ഖാനെ(2 പന്തില്‍ 0) റാണ ബൗള്‍ഡാക്കി. മത്സരം അവസാന ഓവറിലേക്ക് നീണ്ടപ്പോള്‍ 7 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. കുല്‍വന്ദ് ഖെജ്രോലിയയുടെ 20-ാം ഓവറില്‍ ഒരു നോബോള്‍ ലഭിച്ചതോടെ നാല് പന്ത് ബാക്കിനില്‍ക്കേ ഡല്‍ഹി ടീമിനെ അക്സർ പട്ടേലും(19*), ലളിത് യാദവും(4*) ജയിപ്പിച്ചു. 

ബൗളിംഗ് കരുത്ത് കാട്ടി ഡല്‍ഹി

നേരത്തെ, അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ 20 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായി. 43 റണ്‍സെടുത്ത ഓപ്പണര്‍ ജേസന്‍ റോയിയാണ് ടോപ് സ്കോറര്‍. മറ്റ് രണ്ട് താരങ്ങള്‍ കൂടിയേ രണ്ടക്കം കണ്ടുള്ളൂ. അവസാന ഓവറില്‍ ഹാട്രിക് സിക്‌സ് സഹിതം 31 പന്തില്‍ പുറത്താവാതെ 38* റണ്ണെടുത്ത ആന്ദ്രേ റസലാണ് ബാറ്റിംഗ് തകര്‍ച്ചയിലും മാനം കാത്തത്. ലിറ്റണ്‍ ദാസ്(4), വെങ്കടേഷ് അയ്യർ(0), ക്യാപ്റ്റന്‍ നിതീഷ് റാണ(4), മന്ദീപ് സിംഗ്(12), റിങ്കു സിംഗ്(6), സുനില്‍ നരെയ്ന്‍(4), അനുകുല്‍ റോയി(0), ഉമേഷ് യാദവ്(3), വരുണ്‍ ചക്രവർത്തി(1) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍. ഇഷാന്ത് ശര്‍മ്മയും ആന്‍‌റിച്ച് നോര്‍ക്യയും അക്‌‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വീതവും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി. 

Read more: പറന്നെറിഞ്ഞ് കുറ്റി പിഴുതു, സിആര്‍7 സ്റ്റൈലില്‍ മുഹമ്മദ് സിറാജിന്‍റെ ആഘോഷം- വീഡിയോ വൈറല്‍ 

Latest Videos
Follow Us:
Download App:
  • android
  • ios