ഐപിഎല്ലില്‍ ഇന്ന് മഴ കളിക്കുമോ, റണ്ണൊഴുകുമോ? ചെന്നൈയിലെ പിച്ച് റിപ്പോര്‍ട്ടും കാലാവസ്ഥയും

ചെന്നൈയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം

IPL 2023 CSK vs SRH Weather prediction and Pitch Report at MA Chidambaram Stadium Chennai jje

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം നിശ്ചയിച്ച സമയം കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിട്ടാണ് ആരംഭിച്ചത്. ദില്ലിയിലെ മഴയാണ് കളി വൈകിപ്പിച്ചത്. 20 ഓവറുകള്‍ വീതമുള്ള മത്സരം നടത്താന്‍ തീരുമാനിച്ചതോടെ കളി അവസാനിക്കാന്‍ ഏറെ വൈകുകയും ചെയ്‌തു. ഇതോടെ ഇന്നത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലും മഴ കളിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. ചെന്നൈ-ഹൈദരാബാദ് മത്സരത്തിലെ കാലാവസ്ഥാ പ്രവചനം പരിശോധിക്കാം. 

ഇന്ന് ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ മഴ സാധ്യതയൊന്നുമില്ല എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. 29നും 36 ഡിഗ്രി സെല്‍ഷ്യസിനു ഇടയിലായിരിക്കും താപനില. അതിനാല്‍ തന്നെ 20 ഓവര്‍ വീതമുള്ള മത്സരം ഇന്ന് പ്രതീക്ഷിക്കാം. ചെന്നൈയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം തുടങ്ങുന്നത്. വമ്പന്‍ സ്കോറുകള്‍ പിറക്കുന്ന മത്സരമാണ് ചെപ്പോക്കിലെ പിച്ചില്‍ പ്രതീക്ഷിക്കുന്നത്. പരമ്പരാഗതമായി സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്നതാണ് പിച്ച്. രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ക്കാണ് ചെന്നൈയില്‍ വിജയക്കൂടുതല്‍ എന്നതിനാല്‍ ടോസ് നേടുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. 

വിജയത്തുടര്‍ച്ച പ്രതീക്ഷിച്ച് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇന്ന് മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്താം. പരിക്ക് ഏറെ വലയ്‌ക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നായകന്‍ എം എസ് ധോണിയുടെ കാല്‍മുട്ടിലെ പരിക്ക് പോലും ആശങ്കയാണ്. അതേസമയം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് പരിക്ക് മാറിയെത്തുന്നത് ടീമിന് ആശ്വാസമാണ്. സ്റ്റോക്‌സ് ഇലവനിലേക്ക് വന്നാല്‍ മൊയീന്‍ അലി പുറത്താവാനാണ് സാധ്യത. പോയിന്‍റ് പട്ടികയില്‍ വളരെ താഴെയുള്ള ടീമായ സണ്‍റൈസേഴ്‌സിന് വിജയിച്ചാല്‍ പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടക്കാം. മികച്ച മാര്‍ജിനിലുള്ള വിജയം കൂടുതല്‍ ഉയരത്തിലെത്താനും ടീമിന് സഹായകമാകും. 

Read more: ധോണിയുടെ വിരമിക്കല്‍ എപ്പോള്‍? ചോദിക്കുന്നവരുടെ വായടപ്പിച്ച് മുന്‍ താരം

Latest Videos
Follow Us:
Download App:
  • android
  • ios