ഒന്നാമതെത്താന്‍ ചെന്നൈ, പിടിച്ചുകെട്ടാന്‍ ഹൈദരാബാദ്, ടോസ് വീണു; ടീം അറിയാം

ഹൈദരാബാദിനെതിരെ വമ്പൻ ജയത്തോടെ പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ലക്ഷ്യം. പേസര്‍മാരുടെ മോശം പ്രകടനമാണ് ധോണിക്ക് തലവേദനയാവുന്നത്.

IPL 2023: Chennai Super Kings won the toss against Sunrisers Hyderbad gkc

ചെന്നൈ: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. അതേസമയം, ഹൈദരാബാദ് ടീമില്‍ ടി നടരാജന് പകരം ഉമ്രാന്‍ മാലിക് തിരിച്ചെത്തി. മഴ പ്രവചനമുള്ളതിനാലാണ് ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ഫീല്‍ഡിംഗ് തെര‌ഞ്ഞെടുത്തത്.

ഹൈദരാബാദിനെതിരെ വമ്പൻ ജയത്തോടെ പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ലക്ഷ്യം.പേസര്‍മാരുടെ മോശം പ്രകടനമാണ് ധോണിക്ക് തലവേദനയാവുന്നത്. പരിക്കും ടീമിനെ വേട്ടയാടുന്നു. പേസര്‍ ദീപക് ചാഹറും കാൽപാദത്തിനേറ്റ പരിക്ക് മൂലം കഴിഞ്ഞ മൂന്ന് കളി നഷ്ടമായ ബെൻ സ്റ്റോക്സും ഇന്നും ചെന്നൈ ടീമിലില്ല.

അത് അവനെ ഓര്‍മിപ്പിക്കരുത്; അര്‍ജ്ജുന്‍റെ പന്തില്‍ പുറത്തായതിനെക്കുറിച്ച് സച്ചിന്‍

സ്ഥിരതയില്ലാത്തതാണ് സണ്‍ റൈസേഴ്സിന്റെ പ്രശ്നം. സെഞ്ച്വറി നേടി ഫോമിലേക്ക് വന്ന ഹാരി ബ്രൂക്ക് മുംബൈക്കെതിരെ വീണ്ടും പരാജപ്പെട്ടു. മായങ്ക് അഗര്‍വാൾ, രാഹുൽ ത്രിപാഠി തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ ഫോമില്ലായ്മയും പ്രശ്നമാണ്. പേര് കേട്ട ബൗളിംഗ് നിരയും നിരാശപ്പെടുത്തുന്നു.  നേര്‍ക്ക് നേര്‍ പോരാട്ടങ്ങൾ ചെന്നൈയ്ക്കാണ് ആധിപത്യം. 18 തവണ ഏറ്റമുട്ടിയപ്പോൾ 13ലും ജയം ചെന്നൈയ്ക്ക്. അഞ്ച് തവണ ഹൈദരാബാദിനും ജയിക്കാനായി.

സൺറൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡേ, ഉമ്രാൻ മാലിക്.

ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മഹേഷ് തീക്ഷണ, തുഷാർ ദേശ്‌പാണ്ഡെ, ആകാശ് സിംഗ്, മതീഷ പതിരണ.

ചെന്നൈയുടെ പകരക്കാര്‍: അംബാട്ടി റായുഡു, ഷെയ്ഖ് റഷീദ്, എസ് സേനാപതി, ഡ്വെയ്ൻ പ്രിട്ടോറിയസ്, ആർ ഹംഗരേക്കർ.

Latest Videos
Follow Us:
Download App:
  • android
  • ios