ഐപിഎല്‍ ആദ്യ പകുതി: പ്ലേ ഓഫിനോട് അടുത്ത് 2 ടീമുകള്‍, റോയല്‍സിന് പ്രതീക്ഷ, മുംബൈക്ക് കഠിനം; പ്ലേ ഓഫ് സാധ്യതകള്‍

മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ്, നാലാമതുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, അഞ്ചാമതുള്ള ആര്‍സിബി, ആറാമതുള്ള പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്ക് ഏഴ് കളികളില്‍ എട്ട് പോയന്‍റ് വീതമാണുള്ളത്.

IPL 2023 2 teams nearning IPL Play Off, Rajasthan Royals chances gkc

മുംബൈ: ഐപിഎല്ലില്‍ എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം കളിച്ചതോടെ ആദ്യ പകുതി പൂര്‍ത്തിയായി. ഇന്നലെ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമായിരുന്നു ആദ്യ പകുതിയിലെ അവസാന മത്സരം. ആദ്യ പകുതി പൂര്‍ത്തിയാവുമ്പോള്‍ 10 പോയന്‍റ് വീതം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് തലപ്പത്ത്. 10 പോയന്‍റുള്ള നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്  പോയന്‍റ് പട്ടികയിലെ രണ്ടാമന്‍മാരായി പ്ലേ ഓഫിലേക്ക് അടുക്കുമ്പോള്‍ എട്ട് പോയന്‍റുള്ള നാലു ടീമുകളുണ്ട്.

മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ്, നാലാമതുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, അഞ്ചാമതുള്ള ആര്‍സിബി, ആറാമതുള്ള പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്ക് ഏഴ് കളികളില്‍ എട്ട് പോയന്‍റ് വീതമാണുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ലഖ്നൗവിനെതിരെയും ആര്‍സിബിക്കെതിരെയും ജയിക്കാവുന്ന മത്സരങ്ങളില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയില്ലായിരുന്നെങ്കില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന് ആദ്യ പകുതിയില്‍ ഒന്നാമന്‍മാരാവാമായിരുന്നു. തോല്‍വികളെല്ലാം നേരിയ വ്യത്യാസത്തിലായിരുന്നു എന്നതിനാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള റോയല്‍സ് പോയന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനവും പ്ലേ ഓഫ് പ്രതീക്ഷകളും ഇപ്പോഴും നിലനിര്‍ത്തുന്നു.

രാജസ്ഥാന് ഇനിയുള്ള ഏഴ് കളികളില്‍ നാലും ഹോം മത്സരങ്ങളാണ്. ചെന്നൈ, മുംബൈ, ഗുജറാത്ത്, ഹൈദരാബാദ്, കൊല്‍ക്കത്ത, ആര്‍സിബി, പഞ്ചാബ് എന്നീ ടിമുകള്‍ക്കെതിരെ ആണ് റോയല്‍സിന്‍റെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ് ടീമുകള്‍ പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണെന്നത് റോയല്‍സിന് അനുകൂലഘടകമാണ്. ചെന്നൈയും ഗുജറാത്തും ആര്‍സിബിയും മാത്രമാണ് റോയല്‍സിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താനിടയുള്ള ടീമുകള്‍.

രോഹിത് വിശ്രമം എടുക്കണം, മുംബൈ പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുങ്ങള്‍ സംഭവിക്കണമെന്ന് ഗവാസ്കര്‍

നാലാം സ്ഥാനത്തുള്ള ലഖ്നൗവിന് മൂന്ന് ഹോം മത്സരങ്ങളാണ് ശേഷിക്കുന്നത്. ഗുജറാത്ത്, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, പഞ്ചാബ്, ആര്‍സിബി ടീമുകളെയാണ് ഇനി ലഖ്നൗ നേരിടേണ്ടത്. അഞ്ചാം സ്ഥാനത്തുള്ള ആര്‍സിബിക്ക് അഞ്ച് എവേ മത്സരങ്ങളാണ് ഇനി കളിക്കേണ്ടത്. കൊല്‍ക്കത്തക്കെതിരായ ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ മെയ് 21നാണ്  ആര്‍സിബിയുടെ അടുത്ത മത്സരം.

ആറാം സ്ഥാനത്തുള്ള പഞ്ചാബിന് നാല് ഹോം മത്സരങ്ങള്‍ ബാക്കിയുണ്ട്. ലഖ്നൗ, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി(ഹോം, എവേ), രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് പഞ്ചാബിന്‍റെ എതിരാളികള്‍. മുംബൈക്കും ഇനി നാല് ഹോം മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും അവശേഷിക്കുന്ന ഏഴ് കളികളില്‍ ആറ് എണ്ണമെങ്കിലും ജയിച്ചാലെ മുബൈക്കും കൊല്‍ക്കത്തക്കും ഡല്‍ഹിക്കും ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവു.

Latest Videos
Follow Us:
Download App:
  • android
  • ios