ഐപിഎല്‍ 2021: 'ധോണിയെ മെന്ററാക്കിയത് മഹത്തായ തീരുമാനം'; കാരണം വ്യക്തമാക്കി മൈക്കല്‍ വോണ്‍
ബിസിസിഐയുടെ തീരുമാനത്തെ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്തിരുന്നു. ധോണി നേടിയ ട്രോഫികള്‍ തന്നെയാണ് എല്ലാവരേയും സ്വീകാര്യനാക്കുന്നത്.
ലണ്ടന്‍: ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒരു സര്‍പ്രൈസ് തീരുമാനമുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണി (MS Dhoni) ലോകകപ്പ് ടീമിനൊപ്പം ചേരുമെന്നുള്ളതായിരുന്നു ആ തീരുമാനം. ടീമിന്റെ മെന്ററായിട്ടാണ് ധോണിയെത്തുക. ബിസിസിഐയുടെ തീരുമാനത്തെ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്തിരുന്നു. ധോണി നേടിയ ട്രോഫികള്‍ തന്നെയാണ് എല്ലാവരേയും സ്വീകാര്യനാക്കുന്നത്. രണ്ട് ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് ഐസിസി ട്രോഫികള്‍ ധോണിയുടെ അക്കൗണ്ടിലുണ്ട്.
ഐപിഎല്‍ പണത്തിന് വേണ്ടി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഡിഎന്‍എ വരെ തിരുത്തി: വിമര്‍ശനവുമായി റമീസ് രാജ
കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ (Parthiv Patel) ധോണിയെ 'മെന്റര്‍ സിംഗ് ധോണി' എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ ധോണിയെ മെന്ററാക്കാനുള്ള തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (Chennai Super Kings) നയിക്കുന്ന ശൈലി ഉദാഹരണമെടുത്താണ് വോണ്‍ സംസാരിച്ചത്. ''നിങ്ങള്‍ ചെന്നൈയുടെ ബാറ്റിംഗ് ലൈനപ്പ് നോക്കൂ. പിച്ചും ബൗളിംഗും പരിശോധിച്ച് അവര്‍ ഓര്‍ഡറില്‍ മാറ്റം വരുത്തികൊണ്ടിരിക്കും. തന്ത്രപരമായ ക്രിക്കറ്റാണത്.
ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണി. ലോകകപ്പില്‍ അദ്ദേഹത്തെ മെന്ററാക്കിയതില്‍ ചിലര്‍ക്കെങ്കിലും സംശയങ്ങളുണ്ടായിരുന്നു. എന്തിനാണ് അത്തരമൊരു റോള്‍ പലരും ചോദിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെടുത്ത മഹത്തായ തീരുമാനമായിരുന്നത്. ധോണിയെ പോലെ ഒരാള്‍ ഡഗ്ഔട്ടില്‍ വേണം.'' വോണ്‍ വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ധോണിക്ക് കീഴില്‍ ഇറങ്ങിയ ചെന്നൈ ഏഴാം സ്ഥാനത്തായിരുന്നു അവസാനിപ്പിച്ചിരുന്നത്. ബാറ്റ്‌സ്മാനെന്ന നിലയിലും ധോണി മറക്കാന്‍ ആഗ്രഹിക്കുന്ന സീസണായിരുന്നു അത്. 200 റണ്‍സ് മാത്രമാണ് ധോണി നേടിയത്. ഇത്തവണ ചെന്നൈ മൊത്തത്തില്‍ മാറി. ക്യാപ്റ്റന്റെ തന്ത്രങ്ങളിലൂടെയാണ് ചെന്നൈ കുതിക്കുന്നത്.
ഐപിഎല്‍ 2021: സഞ്ജുവിന് വീണ്ടും പിഴ; തെറ്റാവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷ
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് ചെന്നൈയ്ക്കുള്ളത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചാല്‍ ചെന്നൈയ്ക്ക് ഒന്നാമതെത്താം.